പീച്ചാംപിള്ളികോണം കോളനി നിവാസികൾക്കായി ജെസിഐ യുടെ സ്വാശ്രയം 2022 പദ്ധതി
ഇരിങ്ങാലക്കുട: ജെ. സി. ഐ. ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ പീച്ചാംപിള്ളികോണം കോളനി നിവാസികളായ കുട്ടികൾക്കും മാതാപിതാക്കൾക്കും വിദ്യാഭ്യാസപരവും സാമൂഹ്യവും സാമ്പത്തികവുമായി സ്വയം പര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന പരിശീലന പദ്ധതി സ്വാശ്രയം 2022 ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.
ജെ. സി. ഐ. പ്രസിഡന്റ് ഡയസ് കാരാത്രക്കാരൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രോഗ്രാം ഡയറക്ടർ ടെൽസൻ കോട്ടോളി ,സെക്രട്ടറി വിവ്റി ജോൺ ,വൈസ് പ്രസിഡന്റ് മനോജ് പാലത്തിങ്കൽ,മുൻ പ്രസിഡന്റ് മണിലാൽ വി. ബി,വാർഡ് മെമ്പർ ബൈജു കുറ്റിക്കാടൻ ,കോളനി നിവാസി മണികണ്ഠൻ ടി. എ. എന്നിവർ പ്രസംഗിച്ചു. പരിശീലകൻ വർഗ്ഗീസ് പോൾ ക്ലാസ് നയിച്ചു.