സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; ഞായറാഴ്ചകളിലെ നിയന്ത്രണം പിൻവലിച്ചു; സ്കൂളുകളിൽ വൈകീട്ട് വരെ ക്ലാസ്സുകൾ നടത്താനും തീരുമാനം..
തൃശ്ശൂർ: സംസ്ഥാനത്ത് കോവിഡ്നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ.ഞായറാഴ്ചകളിലെ ലോക്ക് ഡൗൺ സമാന നിയന്ത്രണം പിൻവലിച്ചു. സ്കൂളുകളുടെ പ്രവർത്തനം ഈ മാസം 28 മുതൽ പൂർണ്ണതോതിലാകും.കോവിഡ് കേസുകളും രോഗസ്ഥിരീകരണ നിരക്കും കുറഞ്ഞ സാഹചര്യത്തിലാണ് പുതിയ തീരുമാനം. സ്കൂളുകളിൽ വൈകീട്ട് വരെ ക്ലാസ്സുകൾ നടത്താനാണ് തീരുമാനം.