മെഡിക്കൽ സഹായധനം വിതരണവും ആദിവാസി മേഖലകളിൽ വായനശാല രൂപീകരണവും..
ഇരിങ്ങാലക്കുട: അശരണർക്ക് കൈത്താങ്ങായി മാറാനും സാമൂഹിക പുരോഗതി ഉറപ്പിക്കാനുമുള്ള പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ പങ്കാളികളാണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷിന്റെ ആഭിമുഖ്യത്തിൽ ഫാ. ജോസ് തെക്കൻ മെമ്മോറിയൽ സെമിനാർ ഹാളിൽ വെച്ച് നടത്തിയ മെഡിക്കൽ സഹായ വിതരണവും,ആദിവാസി ഗോത്ര സമൂഹത്തിനായി വായനശാല നിർമ്മിക്കുന്നതിനായുള്ള പുസ്തക ശേഖണത്തിന്റേയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുക ആയിരുന്നു മന്ത്രി.ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞാംമ്പിള്ളി അധ്യക്ഷത വഹിച്ചു. വൈസ് – പ്രിൻസിപ്പൽ ഫാ. ജോയ് പീണിക്കപ്പറമ്പിൽ ആശംസകൾ നേർന്നു.പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് സ്വാഗതവും തവനിഷ് ഡിപാർട്ട്മെന്റ് കോർഡിനേറ്റർ ആയ ഹൃദ്യ സുരേഷ് നന്ദിയും പറഞ്ഞു. സ്റ്റാഫ് കോഡിനേറ്റർമാരായ പ്രൊഫ. മുവിഷ് മുരളി, പ്രൊഫ.റീജ യൂജീൻ, പ്രൊഫ. ആൽവിൻ തോമസ്, സ്റ്റുഡൻറ് കോർഡിനേറ്റർന്മാരായ മുഹമ്മദ് ഹാഫിസ്, ശ്യാം കൃഷ്ണ, പാർവണ ബാബുരാജ്, ഷാഹിന കരീം എന്നിവർ സന്നിഹിതരായിരുന്നു.