മതിലകം പൂവ്വത്തും കടവിൽ കനോലി കനാലിൽ വീണ് രണ്ട് വിദ്യാർത്ഥികൾ മരിച്ചു.
കൊടുങ്ങല്ലൂർ : മതിലകം പൂവ്വത്തും കടവിൽ കനോലി കനാലിൽ വീണ് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പുവ്വത്തും കടവ് സ്വദേശികളായ പച്ചാംമ്പുള്ളി സുരേഷ് മകൻ സുജിത്ത് (13), പനവളപ്പിൽ വേലായുധൻ മകൻ അതുൽ കൃഷ്ണ (18) എന്നിവരാണ് മരിച്ചത്. വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. കൂട്ടുകാരുമൊത്ത് പാലത്തിനടിയിൽ ഫുട്ബോൾ കളിക്കുന്നതിനിടയിൽ പുഴയിൽ വിണ പന്ത് എടുക്കാനിറങ്ങിയതായിരുന്നു ഇരുവരും. ഇതിനിടയിൽ രണ്ട് പേരും ഒഴുക്കിൽപ്പെടുകയായിരുന്നു. കരയിലുണ്ടായിരുന്ന മറ്റ്കുട്ടികൾ നിലവിളിച്ച് ഒച്ചവെച്ചതോടെ നാട്ടുകാർ എത്തി പോലീസിൽ അറിയിക്കുകയായിരുന്നു. മതിലകം പോലീസും, കൊടുങ്ങല്ലൂരിൽ നിന്ന് എത്തിയ ഫയർഫോഴ്സും നാട്ടുകാരും മുങ്ങൽ വിദഗ്ദരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ഇരുവരെയും കണ്ടെത്തിയത്. സുജിത്ത് മതിലകം സെന്റ് ജോസഫ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. അതുൽ കൃഷ്ണ അസ്മാബി കോളേജ ഏകവർഷ ഡിപ്ലമോ വിദ്യാർത്ഥിയുമാണ് അമ്മ : ബിന്ദുവാണ്. സഹോദരി ഐശ്വര്യ. സുജിത്തിന്റെ അമ്മ : ഷെറിന. സുപ്രിയ, അലയ്ഡ് എന്നിവർ സഹോദരങ്ങളണ്.