രാഷ്ട്രപതിയുടെ മെഡൽ തിളക്കവുമായി ഷീബ അശോകൻ

രാഷ്ട്രപതിയുടെ മെഡൽ തിളക്കവുമായി ഷീബ അശോകൻ

ചാലക്കുടി:സ്ത്യുതർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടി ഷീബ അശോകൻ തൃശൂർ റൂറൽ ജില്ലാ പോലീസിന് അഭിമാനമായി. തൃശൂർ റൂറൽ ജില്ലയിലെ ആലത്തൂർ സ്വദേശിനിയാണ്. 2002 ൽ പോലീസ് കോൺസ്റ്റബിളായി സർവീസിൽ പ്രവേശിച്ച ഷീബ തുടർന്ന് ചാലക്കുടി, അതിരപ്പിള്ളി, ചാലക്കുടി സി ഐ ഓഫീസ്, എന്നിവിടങ്ങളിൽ പ്രവൃത്തിയെടുക്കുകയും ഇപ്പോൾ പുതുക്കാട് പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടറായി സേവനമനുഷ്ടിച്ച് വരികയുമാണ്. ഈ കാലയളവിൽ തൃശൂർ ജില്ലയിലെ പ്രധാനപ്പെട്ട പല കേസ്സുകൾ തെളിയിക്കുന്നതിലും , ഓഫീസ് അഡ്മിനിസ്ടേഷൻ, ചൈൽഡ് പോലീസിംഗ്, കമ്മ്യൂണിറ്റി പോലീസിംഗ് എന്നീ മേഖലകളിലും ഷീബ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 2018 ൽ കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡലും, 2017-ൽ സംസ്ഥാന പോലീസ് മേധാവിയുടെ കുറ്റാന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഹോണറും ഷീബയെ തേടിയെത്തിയിട്ടുണ്ട്. നിരവധി ഗുഡ് സർവീസ് എൻട്രി , ക്വാഷ് റിവാർഡ്, അപ്രീസിയേഷൻ ലെറ്റർ എന്നിവ പോലീസ് ഡിപ്പാർട്ട്മെന്റിൽ നിന്ന് ഷീബക്ക് ലഭിച്ചിട്ടുണ്ട്. വിവാഹ മോചനങ്ങളിലേക്ക് നയിക്കുന്നതായ പ്രശ്നങ്ങളും, കുംടുംബ ബന്ധങ്ങളിൽ ഉണ്ടാകുന്ന വിവിധ പ്രശ്നങ്ങളും കൗൺസിലിംഗിന് വിധേയമാക്കി പരിഹരിക്കുന്നതിനുള്ള അസാമാന്യ പാടവവും ഷീബക്ക് മെഡലിനർഹയാകുവാൻ സഹായകമായി. ഇലക്ടോണിക് എഞ്ചിനീയറിംഗിം ൽ ഡിപ്ലോമയും , കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ബിരുധദാരിയുമാണ് ഷീബ അശോകൻ . പരിയാരം രാജീവ് മർഡർ കേസ്, ഇടശേരി ജ്വല്ലറി കവർച്ച, ബസുകളിലും, തിരക്കേറിയ ഇടങ്ങളിലും സ്ത്രീകളുടെ മാല മോഷ്ടിക്കുന്ന നിരവധി തമിഴ് സ്ത്രീകളെ പിടികൂടിയ കേസുകൾ, എന്നീ കേസ്സുകളിലും ഒട്ടേറെ പ്രമാദമായ കേസ്സുകളുടെ സ്ക്രിപ്റ്റ് വർക്കുകളിലും സജീവ സാന്നിധ്യമാണ് ഷീബ. ചെങ്ങാലൂർ അയ്യഞ്ചിറ കൃഷ്ണൻകുട്ടി പ്രഭാവതി ദമ്പതികളുടെ മകളായ ഷീബ

ആലത്തൂർ സ്വദേശിയും എക്സൈസ് ഓഫീസറുമായ എം.കെ.അശോകന്റെ ഭാര്യയാണ്. നന്തിക്കര ഗവ: സ്കൂൾ എട്ടും ആറും ക്ലാസ്സുകളിലെ വിദ്യാർത്ഥികളായ ശ്രീദർശ് അശോകൻ , ആദിഷ് അശോകൻ എന്നിവർ മക്കളാണ്.

Please follow and like us: