ഞായറാഴ്ചയിലെ മിനി ലോക്ഡൗണ്‍; നിയന്ത്രണങ്ങളോട് സഹകരിച്ച് ജനങ്ങള്‍;എങ്ങും പോലീസിന്റെ കര്‍ശന പരിശോധന; ഇരിങ്ങാലക്കുടയില്‍ 40 പേര്‍ക്കെതിരെയും കാട്ടൂരില്‍ 25 പേര്‍ക്കെതിരെയും ലോക്ഡൗൺ ലംഘനത്തിന് നോട്ടീസ്; ഇരിങ്ങാലക്കുടയില്‍ ഏഴു ബൈക്കുകളും കാട്ടൂരില്‍ 17 ബൈക്കുകളും പിടിച്ചെടുത്തു.
ഇരിങ്ങാലക്കുട: മിനി ലോക്ഡൗണിലെ നിയന്ത്രണങ്ങളോട് ജനങ്ങള്‍ പൂര്‍ണമായി സഹകരിച്ച സാഹചര്യമായിരുന്നു ഇന്ന്. രാവിലെ മുതല്‍ പ്രധാന പ്പെട്ട ജംഗ്ഷനുകളില്‍ പോലീസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്തിയിരുന്നു. കര്‍ശന പരിശോധനയായിരുന്നു ഉണ്ടായിരുന്നത്. ഇരിങ്ങാലക്കുട സ്റ്റേഷന് പരിധിയില്‍ ഠാണാ, മാപ്രാണം, വെള്ളാങ്കല്ലൂര്‍, കോണത്തുകുന്ന് എന്നിവടങ്ങളിലും കാട്ടൂര്‍ സ്റ്റേഷന് പരിധിയില്‍ കാട്ടൂര്‍ പോംപെ സ്കൂള്‍, എടത്തിരിഞ്ഞി, കാറളം എന്നിവടങ്ങളിലും ആളൂര്‍ സ്റ്റേഷന് പരിധിയില്‍ ആളൂര്‍, കൊമ്പിടി എന്നിവടങ്ങളിലും പോലീസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്തിയിരുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങിയവര്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഇരിങ്ങാലക്കുടയില്‍ 40 പേര്‍ക്കെതിരെയും കാട്ടൂരില്‍ 25 പോര്ക്കെതിരെയും ലോക്ഡൗണ്‍ ലംഘനത്തിന് നോട്ടീസ് നല്കി. ഇരിങ്ങാലക്കുടയില്‍ ഏഴു ബൈക്കുകളും കാട്ടൂരില്‍ 17 ബൈക്കുകളും ആളൂരില്‍ ബൈക്കുകളും പിടിച്ചെടുത്തു. ഇരിങ്ങാലക്കുടയില്‍ 3000 രൂപയും കാട്ടൂരില്‍ 7500 രൂപയും ആളൂരില്‍ രൂപയും പിഴയായി ഈടാക്കിയിട്ടുണ്ട്.