തൃപ്രയാറിൽ വൻ മാരകമയക്കുമരുന്നു വേട്ട;അറസ്റ്റിലായത് അന്തർസംസ്ഥാന മയക്കുമരുന്ന് സംഘാംഗമായ കെമിക്കൽ എൻഞ്ചിനീയറിംഗ് വിദ്യാർത്ഥി

തൃപ്രയാറിൽ വൻ മാരകമയക്കുമരുന്നു വേട്ട;അറസ്റ്റിലായത് അന്തർസംസ്ഥാന മയക്കുമരുന്ന് സംഘാംഗമായ
കെമിക്കൽ എൻഞ്ചിനീയറിംഗ് വിദ്യാർത്ഥി


തൃശ്ശൂർ:മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി പഴുവിൽ എടക്കാട്ടുതറ വീട്ടിൽ ഷംസുദ്ദീന്റെ മകൻ മുഹമ്മദ് ഷഹീൻ ഷായെയാണ് (22 വയസ്) തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രേ ഐ പി.എസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ക്രൈം സ്‌ക്വാഡും ചേർന്ന് പിടികൂടി കൂടിയത്.

ഒരാഴ്ചയായി പോലീസ് നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലായത്. 33 ഗ്രാം എംഡിഎംഎ സഹിതം തൃപ്രയാർ കിഴക്കെ നടയിൽ വച്ചാണ് ബൈക്കിലെത്തിയ ഇയാൾ അറസ്റ്റിലായത്.
അന്യസംസ്ഥാനങ്ങളിൽ നിന്നും വിവിധ മാർഗങ്ങളിലൂടെ കേരളത്തിലേക്ക് കഞ്ചാവ്, എംഡിഎംഎ ,എൽഎസ്ഡി തുടങ്ങിയ മയക്കുമരുന്നുകൾ വൻതോതിൽ എത്തുന്നുണ്ടെന്ന വിവരത്തെതുടർന്ന് തൃശ്ശൂർ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്ര ഐപിഎസി ന്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസ്, അന്തിക്കാട് ഇൻസ്പെക്ടർ അനീഷ് കരീം ,തൃശൂർ റൂറൽ ജില്ല ക്രൈം ബ്രാഞ്ച് എസ്.ഐ. എം.പി. മുഹമ്മദ് റാഫി ,ഡാൻസാഫ് ടീം അംഗങ്ങളായ എ.എസ്.ഐ. പി.ജയകൃഷ്ണൻ,സി.എ. ജോബ്, ടി.ആർ.ഷൈൻ,
സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ സൂരജ് വി. ദേവ് , ലിജു ഇയ്യാനി, എം.ജെ.ബിനു, ഷറഫുദ്ദീൻ, എം.വി. മാനുവൽ, ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ. മുഹമ്മദ് അഷ്റഫ്, സീനിയർ സി.പി. ഒ മാരായ ഇ.എസ്.ജീവൻ, കെ.എസ്. ഉമേഷ്, പി.വി. വികാസ്, സോണി സേവ്യർ, അന്തിക്കാട് പോലീസ് സ്റ്റേഷൻ എ എസ്.ഐ. മാരായ അസീസ്, അരുൺ
എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. അടുത്ത കാലത്ത് നടന്ന വൻ മയക്കുമരുന്ന് വേട്ടയാണ് ഇത്.
ഒരു ഗ്രാമിന് ഏഴായിരത്തോളം രൂപയ്ക്ക് ചില്ലറവിൽപ്പന നടത്തുന്ന മയക്കു മരുന്നാണ് പിടികൂടിയത്. പ്രതിയുടെ ഉപഭോക്താക്കളിൽ ഏറെയും വിദ്യാർത്ഥികളാണ്.കെമിക്കൽ എൻജിനിയറിംങ്ങ് വിദ്യാർത്ഥിയായ പ്രതി ഇതിനു മുൻപും ലഹരി മരുന്ന് കൊണ്ടുവന്ന് വിൽപ്പന നടത്തിയിരുന്നതായാണ് വിവരം. ദിവസങ്ങളായി പ്രതിയെ നിരീക്ഷിച്ചു വ പോലീസ് സംഘം നിരീക്ഷിച്ച് വരികയായിരുന്നു.

Please follow and like us: