കൃഷിയും വായനയും സമന്വയിപ്പിച്ച് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ ‘ എൻ്റെ പാടം എന്റെ പുസ്തകം’ പദ്ധതി; 440 കൃഷിത്തോട്ടങ്ങൾ വിളവെടുപ്പിലേക്ക്..
ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ‘എന്റെ പാടം എന്റെ പുസ്തകം’ പദ്ധതി പ്രകാരം വിത്തിറക്കിയ 440 പച്ചക്കറി കൃഷിത്തോട്ടങ്ങളിലെ വിളവെടുപ്പ് പൂന്തോപ്പ് നിരഞ്ജന വായനശാലയുടെ കൃഷിയിടത്തിൽ ബ്ലോക്ക് വൈസ് പ്രസിഡൻറ് സുധ ദിലീപ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. ശശികുമാർ ഇടപ്പുഴ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ പ്രസന്ന അനിൽകുമാർ, രമ രാഘവൻ , സുരേഷ് അമ്മനത്ത്, ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം ഖാദർ പട്ടേപ്പാടം, കൃഷി അസിസ്റ്റന്റ് ഡയറക്ടർ മുഹമ്മദ് ഹാരിസ് എന്നിവർ സംസാരിച്ചു. സന്തോഷ് അമ്പാട്ട് സ്വാഗതവും ജയന്തി ഗോപി നന്ദിയും പറഞ്ഞു.
ബ്ലോക്കിലെ 22 വായനശാലകളിൽ സംഘടിപ്പിച്ചിട്ടുള്ള വനിതകളുടെ കാർഷിക ഗ്രൂപ്പുകൾ വഴി കൃഷിയും വായനയും സമന്വയിപ്പിച്ചു കൊണ്ട് നടപ്പാക്കുന്ന നൂതന പദ്ധതിയാണ് ‘എന്റെ പാടം എന്റെ പുസ്തകം’ പദ്ധതി