22 വർഷമായി ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതി പോലീസ് പിടിയിൽ
കൊടുങ്ങല്ലൂർ:1998 ലും 2000 ത്തിലും മതിലകം പോലിസ് സ്റ്റേഷനിൽ വഞ്ചനാക്കേസിൽ പിടികിട്ടാതെ പോലീസിനെ കബളിപ്പിച്ച് മുങ്ങി നടന്നിരുന്ന പ്രതിയായ എറണാകുളം മാല്യങ്കര പുത്തൻവീട്ടിൽ സലിംകുമാർ (63) എന്നയാളെ 22 വർഷത്തിന് ശേഷം കൊടുങ്ങല്ലൂർ കോട്ടപ്പുറത്ത് നിന്നും കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ എസിൻ്റെ ന്റെ നേതൃത്വത്തിൽ എസ് ഐ സുനിൽ പി സി, എഎസ്ഐ പ്രദീപ് സി ആർ,ഷൈൻ ടി ആർ, എസ് സി പി ഒ മാരായ സൂരജ് വി ദേവ്, ലിജു ഇയ്യാനി, മിഥുൻ കൃഷ്ണ, സി പി ഒ മാരായ അരുൺ നാഥ്, നിഷാന്ത് എന്നിവരടങ്ങിയ പോലീസ് സംഘം പിടികൂടി.
1998 ൽ മതിലകം പോലീസ് സ്റ്റേഷൻ പരിധിയിലെ കോതപറമ്പിൽ, എറണാകുളം ജില്ലയിലെ കോട്ടുവള്ളിക്കാട് ഉള്ള സെന്റ്. അൽഫോൻസ് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കീഴിൽ വൃന്ദാവൻ പബ്ലിക് സ്കൂൾ എന്നപേരിൽ സ്കൂൾ ആരംഭിച്ച് സ്കൂളിലേക്കുള്ള അധ്യാപകരിൽ നിന്നും പൈസ ഡെപ്പോസിറ്റ് വാങ്ങിയത് തിരിച്ചു നൽകാതെ ചതി ചെയ്തകാര്യത്തിന് മതിലകം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതിനെത്തുടർന്നു ഇയാൾ ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് പല സ്ഥലങ്ങളിലും പേര് മാറി താമസിക്കുകയായിരുന്നു ഇയാൾ. അടുത്ത കാലത്ത് ഇയാളെ കൊടുങ്ങല്ലൂർ പരിസരങ്ങളിൽ കണ്ടതായി അറിവുകിട്ടിയതിനെത്തുടർന്നു പോലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാൻ സാധിച്ചത്.