ലയൺസ് ക്ലബിൻ്റെ മംഗല്യ സൗഭാഗ്യം പദ്ധതിക്ക് തുടക്കമായി…
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ലയൺസ് ക്ലബിന്റെ 2021-22 വർഷത്തെ സ്വപ്നപദ്ധതികളിലൊന്നായ ലയൺസ് മംഗല്യ സൗഭാഗ്യത്തിന് തുടക്കമായി.
നിർധനരായ മൂന്ന് പെൺകുട്ടികൾക്ക് അവരുടെ വിവാഹത്തിനാവശ്യമായ സ്വർണ്ണാഭരണങ്ങളും വിവാഹശേഷം വധൂവരൻമാർക്ക് ഒരു ദിവസം ചെറായിയിൽ താമസവും ഭക്ഷണവും, വിവാഹത്തിന് സൗജന്യമായി ലയൺസ് ഹാൾ, വിവാഹസൽക്കാരം ഉൾപ്പെടെ നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം ലയൺസ് ഡിസ്ട്രിക്കറ്റ് ഗവർണ്ണർ ജോർജ് മൊറേലി നിർവ്വഹിച്ചു. ആദ്യ വിവാഹത്തിനു വേണ്ടിയുള്ള സ്വർണ്ണാഭരണങ്ങൾ കൈമാറി.
ക്ലബ് പ്രസിഡന്റ് ഡോ. ഡെയിൻ ആൻറണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ലയൺസ് മുൻ ഡിസ്ട്രിക്റ്റ് ഗവർണ്ണർമാരായ ആനന്ദമേനോൻ, തോമച്ചൻ വെള്ളാനിക്കാരൻ, കമ്മിറ്റി ചെയർമാൻ ജോർജ് ചീരൻ, ഡിസ്ട്രിക്റ്റ് സെക്രട്ടറി പോൾ തോമസ് മാവേലി, പ്രൊജക്റ്റ് ചെയർമാൻ കെ. എൻ. സുഭാഷ്,ദിവ്യകാരുണ്യ ആശ്രമം ട്രസ്റ്റി ജേക്കബ് കാട്ടൂക്കാരൻ, ക്ലബ് സെക്രട്ടറി ബിജു ജോസ് കൂനൻ, ട്രഷറർ ഡോ.ജോൺ പോൾ, ലയൺ ലേഡി പ്രസിഡന്റ് അന്ന ഡെയിൻ, സെക്രട്ടറി ഡോ. ശ്രുതി ബിജു, ട്രഷറർ സ്മിത ജോൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.