ഐസിഎൽ ഫിൻകോർപ്പ് ചാലക്കുടിയിലും..
ചാലക്കുടി:പ്രമുഖ ബാങ്കേതര സ്ഥാപനമായ ഐ സി എൽ ഫിൻ കോർപ്പ് ലിമിറ്റഡിന്റെ ശാഖ ചാലക്കുടിയിൽ പ്രവർത്തനമാരംഭിച്ചു. സൗത്ത് ജങ്ഷന് സമീപം സുപ്രീം ടവറിൽ പ്രവർത്തനമാരംഭിച്ച ഐ സി എൽ ന്റെ ഉദ്ഘാടനം സനീഷ്കുമാർ ജോസഫ് എംഎൽഎ നിർ വഹിച്ചു.ഐ സി എൽ ഫിൻകോർപ്പ് സി എം ഡി കെ.ജി.അനിൽകുമാർ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ വി.ഒ.പൈലപ്പൻ മുഖ്യാതിഥിയായിരുന്നു.നഗരസഭ കൗൺസിലർ ടി.ഡി.എലിസബത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ജോയ് മുത്തേടൻ, മെർച്ചൻ്റസ് അസോസിയേഷൻ പ്രസിഡന്റ് ജോബി മേലേടത്ത്, ഐസി എൽ സി എഫ് ഒ മാധവൻകുട്ടി, എന്നിവർ സംസാരിച്ചു.എ ജി എം.ടി.ജി.ബാബു സ്വാഗതവും ഏരിയ മാനേജർ ഷിജു സി.വി.നന്ദിയും പറഞ്ഞു. ഗോൾഡ് ലോൺ,ബിസിനസ് ലോൺ, ടൂർ പാക്കേജുകൾ, ട ഡിബഞ്ചർ ,ഹെൽത്ത് ഇൻഷുറൻസ് തുടങ്ങി നിരവധി സേവനങ്ങൾ ആണ് ഐ സി എൽ ന്റെ നേതൃത്വത്തിൽ നടത്തി വരുന്നത്.