കയ്പമംഗലത്ത് വീട്ടമ്മയെ കബളിപ്പിച്ച് 65 പവൻ സ്വർണവും 4 ലക്ഷം രൂപയും കവർന്ന സംഘം പ്രത്യേക പോലീസ് സംഘത്തിന്റെ പിടിയിൽ
കയ്പമംഗലം: കയ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ കൂരിക്കുഴിയിലെ വീട്ടമ്മയെ കബളിപ്പിച്ച് വീട്ടമ്മയുടെ 65 പവൻ സ്വർണവും 4 ലക്ഷം രൂപയും കവർച്ച ചെയ്ത സംഘത്തിനെ
കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻഎസി ന്റെ നേതൃത്വത്തിൽ കൈപ്പമംഗലം എസ് ഐ സുജിത്, എസ്ഐ മാരായ സുനിൽ പി സി, സന്തോഷ്, എഎസ്ഐ പ്രദീപ് സി ആർ, ഷൈൻ, റാഫി, ഷാജു, എസ് സി പി ഒ മാരായ അഭിലാഷ്, സൂരജ് വി ദേവ്, ലിജു ഇയ്യാനി, പി ജി ഗോപകുമാർ, മിഥുൻ കൃഷ്ണ, രമേഷ്, സി പി ഒ മാരായ അരുൺ നാഥ്, നിഷാന്ത്, ജിനീഷ്, ഡ്രൈവർ സി പി ഒ രജീന്ദ്രൻ എന്നിവരടങ്ങിയ പ്രത്യേക പോലീസ് സംഘം അറസ്റ്റ് ചെയ്തു.
പ്രതികളായ കൈപ്പമംഗലം തായ് നഗറിൽ പുതിയ വീട്ടിൽ അബ്ദുൾ സലാം ( 24 ), ഏങ്ങണ്ടിയൂർ ചേറ്റുവ അമ്പലത്ത് വീട്ടിൽ അഷ്റഫ് (53), വാടാനപ്പള്ളി ശാന്തി നഗറിൽ അമ്പലത്ത് വീട്ടിൽ റഫീഖ് (31)
എന്നിവരെയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഭർത്താക്കന്മാർ വിദേശത്തുള്ള വീട്ടമ്മമാരെയാണ് സംഘം ലക്ഷ്യം വയ്ക്കുന്നത്.കറക്കിക്കുത്തികിട്ടുന്ന ഫോൺ നമ്പറുകളിൽ ഇത്തരത്തിൽ ഉള്ള വീട്ടമ്മമ്മാർ ഉണ്ടെങ്കിൽ അവരെ ഈ സംഘത്തിലുള്ള ഒരാൾ ഫോണിൽ വിളിച്ചു സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് പ്രായമായ ആൾ ബാപ്പയെന്ന വ്യാജനെയും കൂടെയുള്ള ആൾ ബന്ധു എന്ന വ്യാജേനെയും വീട്ടമ്മയുമായി അടുപ്പം സ്ഥാപിച്ച് തിരിച്ചുകൊടുക്കാമെന്ന വ്യാജേന സ്വർണവും പൈസയും കൈക്കലാക്കി മുങ്ങുന്നതാണ് സംഘത്തിന്റെ രീതി.
പിടിയിലായ സംഘം മുൻപ് സിനിമാ നടി ഷംനാ കാസിമിന്റെ കൈയ്യിൽ നിന്നും പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ഉൾപ്പെട്ടവരാണ്.
ഈ സംഘം ഇത്തരത്തിൽ തൃശ്ശൂർ ജില്ലയിലും സമീപ ജില്ലകളിലും കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നു പോലീസ് അന്വേഷിക്കുന്നുണ്ട്.
അറസ്റ്റിലായ മൂന്ന് പ്രതികൾക്കും തൃശ്ശൂർ ജില്ലയിലെ കാട്ടൂർ, വലപ്പാട്, വാടാനപ്പള്ളി പോലീസ് സ്റ്റേഷനുകളിലും കൂടാതെ എറണാകുളം, മലപ്പുറം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലുമായി കേസുകൾ നിലവിലുണ്ട്.