തൃശ്ശൂര്‍ ജില്ലയില്‍ 342 പേര്‍ക്ക് കൂടി കോവിഡ്, 35 പേര്‍ രോഗമുക്തരായി; രോഗസ്ഥിരീകരണനിരക്ക് 7.95 %…
തൃശ്ശൂർ: തൃശ്ശൂര്‍ ജില്ലയിൽ ഞായറാഴ്ച (02/01/2022) 342 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 35 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1,986 ആണ്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,50,811 ആണ്. 5,45,675 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.
ജില്ലയില്‍ ഞായറാഴ്ച സമ്പര്‍ക്കം വഴി 333 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്ന 05 പേർക്കും ആരോഗ്യ പ്രവർത്തകരായ ഒരാൾക്കും ഉറവിടം അറിയാത്ത 03 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
4,301 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 871 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 3,268 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 162 പേര്‍ക്ക് സിബിനാറ്റ് / ട്രുനാറ്റ്/ പിഒസി പിസിആർ / ആർ ടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 38,78,579 പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.95% ആണ്.
ജില്ലയില്‍ ഇതുവരെ 44,69,334 കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 23,76,297 പേര്‍ ഒരു ഡോസ് വാക്സിനും, 20,93,037 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.