ആനന്ദപുരത്ത് ശുദ്ധജലവിതരണത്തിനായി നിർമ്മിച്ച തടയണ തകര്‍ത്ത നിലയിൽ; തടയണ നിർമ്മിച്ചത് തൊഴിലുറപ്പ് പദ്ധതിയിൽ 30000 രൂപ ചിലവഴിച്ച്..

ആനന്ദപുരത്ത് ശുദ്ധജലവിതരണത്തിനായി നിർമ്മിച്ച തടയണ തകര്‍ത്ത നിലയിൽ; തടയണ നിർമ്മിച്ചത് തൊഴിലുറപ്പ് പദ്ധതിയിൽ 30000 രൂപ ചിലവഴിച്ച്..

ഇരിങ്ങാലക്കുട: മുരിയാട് പഞ്ചായത്തിൽ രണ്ടാം വാർഡിൽ ആനന്ദപുരത്ത് അമേത്തിക്കുഴി പാലത്തിന് സമീപമുള്ള തടയണ തകർത്ത നിലയിൽ. പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ 92 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ച് ജനകീയ സഹകരണത്തോടെ നിര്‍മ്മിച്ച തടയിണയാണ് സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തത്. 30,000ത്തോളം രൂപയാണ് ഇതിനായി ചിലവഴിച്ചത്.ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. പറപ്പൂക്കര, മുരിയാട് എന്നീ പഞ്ചായത്തുകളിലെ എട്ടോളം വാര്‍ഡുകളില്‍ ശുദ്ധജല വിതരണത്തിനും ഭൂമിയിലെ ജല വിതാനം നിലനിര്‍ത്തുന്നതിനുമാണ് തടയിണ നിര്‍മ്മിച്ചിരുന്നത്. തടയണയുടെ നിര്‍മ്മാണ നടക്കുന്ന സമയത്ത് തന്നെ ഏതാനും സാമൂഹ്യ വിരുദ്ധര്‍ തൊഴിലാളികളെ ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ട്. . മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പള്ളി , ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലതാ ചന്ദ്രന്‍, വാര്‍ഡംഗം നിജി വത്സന്‍, പഞ്ചായത്തംഗം എ.എസ് സുനില്‍കുമാര്‍, സിപിഎം മുരിയാട് ലോക്കല്‍ സെക്രട്ടറി ടി.എം മോഹനന്‍ തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.തടയണ തകര്‍ത്ത സംഭവത്തില്‍ കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാന്‍ പോലീസ് നടപടിയെടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ആവശ്യപ്പെട്ടു. പഞ്ചായത്തംഗം നിജി വത്സന്റെ നേതൃത്വത്തില്‍ പുതുക്കാട് പോലീസില്‍ നല്കിയ പരാതിയെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Please follow and like us: