കുട്ടികൾക്കുള്ള കോവിഡ് 19 വാക്സിനേഷനുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായി;വിതരണം ജനുവരി 3 ന് ആരംഭിക്കും.

കുട്ടികൾക്കുള്ള കോവിഡ് 19 വാക്സിനേഷനുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായി;വിതരണം ജനുവരി 3 ന് ആരംഭിക്കും.

തൃശ്ശൂർ:15 വയസ്സു മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് കോവിഡ് 19 വാക്സിനായ കോവാക്സിന്റെ വിതരണം ജില്ലയിൽ ജനുവരി 3 മുതൽ ആരംഭിക്കും.

2007 ലോ അതിന് മുൻപോ ജനിച്ചവർക്കാണ് വാക്സിൻ സ്വകരിക്കാൻ കഴിയുക.

ജനുവരി 1 മുതൽ കോവിൻ വെബ്സൈറ്റിൽ (www.cowin.gov.in) ഇതിനായി രജിസ്റ്റർ ചെയ്യാം. കൂടാതെ ജനുവരി 3 മുതൽ വാക്സിനേഷൻ സെന്ററുകളിൽ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കാവുന്നതാണ്. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് വാക്സിൻ സ്വീകരിക്കുന്നതായിരിക്കും അഭികാമ്യം . കുട്ടികൾക്കായുള്ള വാക്സിനേഷനായി വാക്സിനേഷൻ കേന്ദ്രങ്ങളിൽ പ്രത്യേക സംവിധാനങ്ങൾ ഒരുക്കുന്നതാണ്. എല്ലാ വിധത്തിലുമുളള കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും വാക്സിൻ നൽകുന്നത്. വാക്സിനേഷന് മുൻപും ശേഷവും കുട്ടികളെ നിരീക്ഷിച്ച് ആരോഗ്യ നില ഉറപ്പാക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. എല്ലാ കുട്ടികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Please follow and like us: