ഗാന്ധിജിയുടെ സ്വപ്നം യാഥാർഥ്യമാകുന്നത് സേവാഗ്രാമിലൂടെ
ടി.എൻ പ്രതാപൻ എം പി
ഇരിങ്ങാലക്കുട: ഗ്രാമങ്ങൾ സ്വയം പര്യാപ്തമാകണമെന്ന ഗാന്ധിയൻ സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് മുരിയാട് പഞ്ചായത്തിലെ സേവാഗ്രാമിലൂടെ യാഥാർഥ്യമാകുന്നതെന്ന് ടി.എൻ പ്രതാപൻ എംപി അഭിപ്രായപ്പെട്ടു.
മുരിയാട് ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ സേവാഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പന്ത്രണ്ടാം വാർഡിൽ ആരംഭിച്ചിട്ടുള്ള പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ തോമസ് തൊകലത്ത് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ, പഞ്ചായത്തംഗങ്ങളായ മണി സജയൻ, സേവ്യർ ആളൂക്കാരൻ, ശ്രീജിത്ത് പട്ടത്ത്, നിഖിത അനൂപ്, വൃന്ദ കുമാരി, നിത അർജുനൻ, മനീഷ മനീഷ് , ജിനി സതീശൻ തുടങ്ങിയവർ ആശംസകൾ നേർന്നു.
ശാരദാ അമ്പാടത്ത് സ്വാഗതവും സിന്ധുരാജൻ നന്ദിയും പറഞ്ഞു.