എൻഎസ്എസ് സപ്തദിന ക്യാമ്പുകൾക്ക് തുടക്കമായി; വിദ്യാർഥികളുടെ സ്വഭാവരൂപീകരണത്തിൽ എൻ എസ് എസിന് നിർണ്ണായക പങ്കെന്ന് മന്ത്രി ഡോ. ആർ ബിന്ദു…

എൻഎസ്എസ് സപ്തദിന
ക്യാമ്പുകൾക്ക് തുടക്കമായി;
വിദ്യാർഥികളുടെ
സ്വഭാവരൂപീകരണത്തിൽ എൻ എസ്
എസിന് നിർണ്ണായക പങ്കെന്ന് മന്ത്രി
ഡോ. ആർ ബിന്ദു..

ഇരിങ്ങാലക്കുട: മനുഷ്യരിൽ
ഉണ്ടായേക്കാവുന്ന ദുഷിച്ച വാസനകൾ
ഇല്ലാതാക്കുവാൻ എൻ എസ് എസ്
പോലുള്ള സംഘടനകൾക്ക്
കഴിയുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി
ഡോ , ആർ ബിന്ദു അഭിപ്രായപ്പെട്ടു .
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ്
കോളേജിൽ സംഘടിപ്പിച്ച നാഷണൽ
സർവീസ് സ്കീമിന്റെ
സപ്തദിനക്യാമ്പുകളുടെ സംസ്ഥാനതല
ഉദ്ഘാടനം നിർവ്വഹിച്ച്
സംസാരിക്കുകയായിരുന്നു മന്ത്രി .
കേരളത്തിലുടനീളം വിവിധ
യൂണിവേഴ്സിറ്റികളിലും
ഡയറക്ടറേറ്റുകളിലായി മൂന്ന്
ലക്ഷത്തിലധികം വോളന്റീർമാർ ഏഴു
ദിവസങ്ങളിൽ സാമൂഹ്യ സേവന –
ശ്രമദാന പ്രവർത്തങ്ങളിൽ ഏർപ്പെടുന്ന
മഹത്തായ ഒരു കർമ്മമാണ് എൻ എസ്
എസ് ക്യാമ്പുകൾ എന്ന് സംസ്ഥാന എൻ
എസ് എസ് ഓഫീസർ ഡോ , അൻസർ
ആർ എൻ അഭിപ്രായപ്പെട്ടു
ഇതുവഴി ഏകദേശം
ഇരുപത്തിയൊന്നുലക്ഷം
പ്രവർത്തിദിനങ്ങൾ സമൂഹത്തിനു
പ്രദാനം ചെയ്യുന്നതിനുപുറമെ സാമൂഹ്യ
ബോധവും നേതൃത്വ ഗുണവും
വിദ്യാർഥികളിൽ വളർത്തിയെടുക്കുക
എന്ന മറ്റൊരു ലക്ഷ്യം കൂടി
കൈവരിക്കുന്നുണ്ടെന്നും അദ്ദേഹം
പറഞ്ഞു.
ചടങ്ങിൽ കോളേജ് വൈസ്
പ്രിൻസിപ്പൽ റവ : സിസ്റ്റർ ജെസ്സി
അധ്യക്ഷതവഹിച്ചു . എൻഎസ്എസ് എം
പാനൽഡ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്
കോഴിക്കോട് കോഓർഡിനേറ്റർ ഡോ
എൻ എം സണ്ണി, ഐ എഛ് ആർ ഡി
കോഓർഡിനേറ്റർ ഡോ .
അജിത്സൻ ,എൻ എസ് എസ്
ടെക്നിക്കൽ സെൽ ആർ ആർ ടി
കോഓർഡിനേറ്റർ പ്രസൂൺ മംഗലത്ത്,
വി എച്ച് എസ് ഇ കോഓർഡിനേറ്റർ പി
രഞ്ജിത്, വാർഡ് കൗൺസിലർ മിനി
സണ്ണി എന്നിവർ ആശംസകൾ നേർന്നു.
എൻഎസ്എസ് സ്റ്റേറ്റ് ഓഫീസർ ഡോ.
അൻസർ ആർ എൻ സ്വാഗതവും ഡോ .
ബിനു ടി വി എൻ എസ് എസ് ജില്ലാ
കോഓർഡിനേറ്റർ (കോഴിക്കോട്
സർവകലാശാല നന്ദിയും പറഞ്ഞു.

Please follow and like us: