അഞ്ചാമത് ആദിത്ത് പോൾസൺ മെമ്മോറിയൽ ഡോൺ ബോസ്കോ ഫിഡേ റേറ്റഡ് ടൂർണ്ണമെൻ്റിന് തുടക്കമായി..
ഇരിങ്ങാലക്കുട: കോവിഡ് മഹാമാരി ക്ക് ശേഷം കേരളത്തിൽ നടക്കുന്ന ആദ്യത്തെ ഇന്റർനാഷണൽ ഫിഡെ റേറ്റഡ് ചെസ് ടൂർണമെന്റ് ഡോൺ സ്കൂൾ സ്കൂളിൽ ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ സോണിയാ ഗിരി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 207 പേർ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. 9 റൗണ്ടുകളിൽ ആയി അഞ്ചുദിവസം നീണ്ടുനിൽക്കുന്ന മത്സരങ്ങൾ വെള്ളിയാഴ്ച സമാപിക്കും. ചെസ്സ് കളിക്കാർക്ക് ഫിഡെ റേറ്റിങ് ലഭിക്കുന്നതിനും റേറ്റിംഗ് വർദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് ഫിഡേ റേറ്റിംഗ് ടൂർണമെൻ്റുകൾ സംഘടിപ്പിക്കുന്നത്.
ഡോൺബോസ്കോ റെക്ടർ ഫാദർ ഇമ്മാനുവൽ മേവട അധ്യക്ഷത വഹിച്ച യോഗത്തിൽ ഇന്ത്യൻ ചെസ്സ് ടീം കോച്ച് ടി ജെ സുരേഷ് കുമാർ, ഇന്റർനാഷണൽ ആർബിറ്റർ ഡോ. ഗോവിന്ദൻകുട്ടി എംഎസ്, മാള സബ് ഇൻസ്പെക്ടർ എൻ പി ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു. തൃശ്ശൂർ ജില്ലാ ചെസ് അസോസിയേഷൻ സെക്രട്ടറി പീറ്റർ ജോസഫ് സ്വാഗതവും ആദിത്ത് ഫൗണ്ടേഷൻ ചെയർമാൻ ബാബു കെടി നന്ദിയും പറഞ്ഞു.