നവീകരിച്ച കുർബാനയർപ്പിച്ച് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ; വിട്ട് നിന്ന് വികാരി ഫാ. പയസ്സ് ചിറപ്പണത്ത്; മാധ്യമ പ്രവർത്തകരെ തടഞ്ഞ് ഒരു വിഭാഗം വിശ്വാസികളും..
ഇരിങ്ങാലക്കുട: സെന്റ് തോമസ്
കത്തീഡ്രലിൽ ഏകീകൃത
കുർബാനയർപ്പിച്ച് രൂപത ബിഷപ്പ് മാർ
പോളി കണ്ണൂക്കാടൻ. തിരുപ്പിറവിയുടെ
സ്നേഹ സന്ദേശവുമായി നടന്ന
ക്രിസ്തുമസ് പാതിരാ കുർബാന രാത്രി
11.30 യോടെയാണ് ആരംഭിച്ചത്.
ഡിസംബർ 25 മുതൽ സിനഡ്
നിർദ്ദേശിച്ച നവീകരിച്ച കുർബാന ക്രമം
രൂപതയിലെ പള്ളികളിലും തീർഥാടന
കേന്ദ്രങ്ങളിലും നടപ്പിൽ
വരുത്തണമെന്ന് ബിഷപ്പ് നേരത്തെ
സർക്കുലർ നല്കിയിരുന്നു. അസിസ്റ്റന്റ്
വികാരി ഫാ. ജിബിൻ നായത്തോടൻ,
ബിഷപ്പ് സെക്രട്ടറി ഫാ. ഫാ ഫെബിൻ
ചിറ്റിലപ്പിള്ളി എന്നിവർ
സഹകാർമ്മികരായിരുന്നു.എന്നാൽ
ചടങ്ങുകളിൽ വികാരി ഫാ. പയസ്സ്
ചിറപ്പണത്ത് പങ്കെടുത്തില്ല. പാതിരാ
കുർബാനയുടെ ദൃശ്യങ്ങൾ
ചിത്രീകരിക്കാൻ എത്തിയ മാധ്യമ
പ്രവർത്തകരെ ഒരു വിഭാഗം
വിശ്വാസികൾ തടയുകയും ചെയ്തു.
ഇത് സംബന്ധിച്ച് വികാരി നേരത്തെ
സൂചന നല്കിയിരുന്നതായി രൂപത
അധികൃതർ ഫസ്റ്റ് എഡിഷ്യൻ
ന്യൂസിനോട് പറഞ്ഞു.