കേരളഫീഡ്സ് ചെയർമാനായി സിപിഐ സംസ്ഥാനകൗൺസിൽ അംഗം കെ ശ്രീകുമാറിനെ നിയമിച്ച് കൊണ്ട് സർക്കാർ ഉത്തരവ്..
ഇരിങ്ങാലക്കുട :പൊതുമേഖല
സ്ഥാപനമായ കേരള ഫീഡ്സിന്റെ
ചെയർമാനായി സിപിഐ സംസ്ഥാന
കൗൺസിൽ അംഗം കെ. ശ്രീകുമാറിനെ
നിയമിച്ച് കൊണ്ട് സർക്കാർ ഉത്തരവ്.
കെ.ശ്രീകുമാർ ഇരിങ്ങാലക്കുട കാറളം
സ്വദേശിയാണ് സ്വാതന്ത്ര്യ സമര
സേനാനിയായിരുന്ന എസ് കെ.
നമ്പ്യാരുടേയും കോട്ടുവല
കൊച്ചമ്മിണി അമ്മയുടേയും മകനായ
കെ ശ്രീകുമാർ വരന്തരപ്പിള്ളി കൊ
വെന്ത എൽ പി സ്കൂൾ ജനത യുപി
സ്കൂൾ അസംപ്ഷൻ ഹൈസ്കൂൾ
എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം
തുശ്ശൂർ ശ്രീ കേരളവർമ്മ കോളേജിൽ
ചേർന്നു.കേരളവർമ്മ കോളേജിലെ എ
ഐ എസ് എഫ് യൂണിറ്റ് അംഗമായാണ്
രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്.
തുടർന്ന് എ ഐ എസ് എഫിന്റെ ജില്ലാ
സെക്രട്ടറിയായി പ്രവർത്തിച്ചു. സി പി
ഐ കാറളം ബ്രാഞ്ചിൽ അംഗമായി.
ഇരിങ്ങാലക്കട മണ്ഡലം അസിസ്റ്റൻറ്
സെക്രട്ടറി സെക്രട്ടറി എന്നീ നിലകളിൽ
പ്രവർത്തിച്ച അദ്ദേഹം ഇപ്പോൾ സി പി
ഐ സംസ്ഥാന കൗൺസിൽ
അംഗമാണ്
ജില്ലാ എക്സിക്യൂട്ടീവ് അംഗം, ട്രഷറർ
എന്നീ നിലകളിലും പ്രവർത്തിച്ച്
വരുന്നു സംസ്ഥാന മന്ത്രിമാരായിരുന്ന
ഡോ: എ സുബ്ബറാവു, വി.വി രാഘവൻ,
ഡെപ്യൂട്ടി സ്പീക്കർ പി കെ.
ഗോപാലകൃഷ്ണൻ എന്നിവരുടെ
പേഴ്സണൽ അസിസ്റ്റൻറ് ആയിരുന്നു.
2000ത്തിലും 2005 ലും കാട്ടൂർ
ഡിവിഷനിൽ നിന്നും തൃശൂർ ജില്ലാ
പഞ്ചായത്തിലേക്ക്
തെരഞ്ഞെടുക്കപ്പെട്ട ശ്രീകുമാർ
ആദ്യഘട്ടത്തിൽ ജില്ലാ പഞ്ചായത്ത്
വൈസ് പ്രസിഡന്റായും 2005 ൽ
പ്രസിഡന്റായും
പ്രവർത്തിച്ചിട്ടുണ്ട് .പത്തു വർഷക്കാലം
ജില്ലാ പ്ലാനിംഗ് കമ്മിററി
അംഗമായിരുന്നു ബിരുദധാരിയായ ഈ
അറുപത്തിയെട്ടുകാരൻ
സാംസ്കാരിക പ്രവർത്തകൻ
കൂടിയാണ് .ഇറിഗേഷൻ വകുപ്പിലെ റിട്ട:
ജൂനിയർ സൂപ്രണ്ട് പുഷ്പാവതിയാണ്
ഭാര്യ.