മാധവ ഗണിത പുരസ്കാരം ഡോ ശ്രീറാംചൗതെവാലെക്ക്
ഇരിങ്ങാലക്കുട: മാധവ ഗണിത കേന്ദ്രം
ഏർപ്പെടുത്തിയിരിക്കുന്ന പത്താമത്
മാധവ ഗണിത പുരസ്കാരം പൂനേ
അമരാവതി സർവകലാശാല
(മഹാരാഷ്ട്ര)
ഗണിതാധ്യാപകനായിരുന്ന ഡോ.ശ്രീറാം
ചൗതെവാലെക്ക് സമർപ്പിക്കും.
ഇപ്പോൾ ന്യൂഡൽഹി കേന്ദ്രീകരിച്ച്
പ്രവർത്തിക്കുന്ന ശിക്ഷ സംസ്കൃതി
ഉത്ഥാൻ ന്യാസിന് കീഴിൽ വേദഗണിത
വിഭാഗത്തിന്റെ അഖിലേന്ത്യാ
കൺവീനറാണ് അദ്ദേഹം.
വിദ്യാഭാരതിയുടെ അഖിലേന്ത്യ വേദ
ഗണിത വിദ്വിത് പരിഷത് അംഗം,
ഇന്ത്യൻ സൊസൈറ്റി ഫോർ ഹിസ്റ്ററി
ഓഫ് മാത്തമാറ്റിക്സ് അംഗം,വേദ
ഗണിതത്തിലെ അധ്യാപക പരിശീലന
പരിപാടിയിലെ ചീഫ് ഫാക്കൽറ്റി
ബംഗളൂരുവിലെ ആർട്ട് ഓഫ് ലിവിംഗ്
ഇന്റർനാഷണൽ സെന്ററിലെ വിഷയ
വിദഗ്ധൻ എന്നീ നിലകളിൽ ഭാരതീയ
ഗണിതത്തിന്റെ പ്രചാരണത്തിനായി
പ്രവർത്തിച്ചു വരുന്നു.
ദേശീയ, അന്തർദേശീയ ജേണലുകളിൽ
30-ലധികം ഗവേഷണ പ്രബന്ധങ്ങൾ
പ്രസിദ്ധീകരിച്ചിട്ടുണ്ട്. വരാഹമിഹിരന്റെ
ഗന്ധശാസ്ത്ര എന്ന പ്രബന്ധം സിംഗർ
ജേണൽ ഈയിടെപ്രസിദ്ധീകരിച്ചിരുന്നു.
ശിക്ഷാ സംസ്കൃതി ന്യാസ്, വിദ്യാഭാരതി,
ആർട്ട് ഓഫ് ലിവിംഗ്, ജെഎൻയു,
മറാത്ത യൂണിവേഴ്സിറ്റി, കാളിദാസ
യൂണിവേഴ്സിറ്റി, ഭിവാനി
യൂണിവേഴ്സിറ്റി തുടങ്ങിയ
സ്ഥാപനങ്ങളിൽ വിസിറ്റിംഗ്
ഫാക്കൽറ്റിയാണ്.
ഭാരതീയ ഗണിതവുമായി ബന്ധപ്പെട്ട 6
പുസ്തകങ്ങൾ രചിച്ചു.
പത്രങ്ങളിലും മാസികകളിലും നിരവധി
ജനപ്രിയ ലേഖനങ്ങളും എഴുതിയിട്ടുണ്ട്.
യുജിസി ജ്ഞാനരഞ്ജൻ ചാനലിനായി
വേദ ഗണിതത്തെക്കുറിച്ചുള്ള 10
എപ്പിസോഡ് ടിവി സീരീസും
നടത്തിയിട്ടുണ്ട്.
പുരസ്കാരം ജനവരി മാസം നടക്കുന്ന
ചടങ്ങിൽ വച്ച് സമർപ്പിക്കും.
പരിപാടിയിൽ കേന്ദ്ര മന്ത്രി രാജീവ്
ചന്ദ്രശേഖർ മുഖ്യ അതിഥിയായി
പങ്കെടുക്കും