കുപ്രസിദ്ധ ഭണ്ഡാര മോഷ്ടാവ് കോഴി
പൗലോസ് കൊരട്ടി പോലീസിന്റെ
പിടിയിൽ ..
ചാലക്കുടി: അമ്പതോളം
മോഷണക്കേസുകളിൽ പ്രതിയായ
എറണാകുളം മേക്കാട് സ്വദേശി
കാച്ചപ്പിള്ളി വീട്ടിൽ കോഴി പൗലോസ്
എന്നറിയപ്പെടുന്ന
പൗലോസ് (64) എന്നയാളെ കൊരട്ടി സി
ഐ ബി കെ അരുൺ അറസ്റ്റു ചെയ്തു.
മാമ്പ്രയിലെ കൊച്ചിൻ ദേവസ്വം
ബോർഡിന്റെ മഹാദേവക്ഷേത്രത്തിൽ
മോഷണം നടത്തിയ കുറ്റത്തിനാണ്
പൗലോസിനെ അറസ്റ്റു ചെയ്തത് .
18 വയസ്സു മുതൽ മോഷണം ആരംഭിച്ച
പ്രതിക്കെതിരെ തൃശ്ശൂർ ജില്ലയിലെ മാള,
ചാലക്കുടി, കൊടകര , പുതുക്കാട്,
വെള്ളിക്കുളങ്ങര, ആളൂർ,
ഇരിങ്ങാലക്കുട, കാട്ടൂർ , കൊടുങ്ങല്ലൂർ
എന്നീ പോലീസ് സ്റ്റേഷനുകളിലും
എറണാകുളം ജില്ലയിൽ അങ്കമാലി,
ആലുവ, ചെങ്ങമനാട്, കാലടി തുടങ്ങി
പോലീസ് സ്റ്റേഷനുകളിലും നിരവധി
മോഷണ കേസുകളിൽ ഉൾപ്പെട്ട്
നിരവധി തവണ ജയിൽ ശിക്ഷ
അനുഭവിച്ചിട്ടുണ്ട്.
പ്രതി അമ്പതോളം മോഷണം
നടത്തിയിട്ടുണ്ടെങ്കിലും എല്ലാം
ക്ഷേത്രങ്ങളും, പള്ളികളും മറ്റ്
ദേവാലയങ്ങളിൽ മാത്രമേ മോഷണം
നടത്തിയിട്ടുള്ളത് എന്നതാണ് കൗതുകം.
വർഷങ്ങളായി വീട്ടിൽ പോകുന്ന
ശീലമില്ലാത്ത പ്രതി മോഷണത്തിലൂടെ
ലഭിക്കുന്ന പണം ഉപയോഗിച്ച്
സ്ഥിരമായി കള്ളുഷാപ്പുകളിൽ വന്ന്
മദ്യപിക്കുകയും ഷാപ്പിനു സമീപത്തു
തന്നെ രാത്രി കഴിഞ്ഞു വരികയാണ്.
സമീപത്തുള്ള കള്ളുഷാപ്പുകൾ
കേന്ദ്രീകരിച്ചു നടന്ന
അന്വേഷണത്തിലാണ് മോഷ്ടാവ്
പിടിയിലായത്
പ്രത്യേക അന്വഷണ സംഘത്തിൽ
എസ്ഐ ഷാജു എടത്താടൻ,
എഎസ്ഐ ജോയി, സീനിയർ സി.പി ഒ
മാരായ പ്രദീപ്, സജീഷ് കുമാർ, ജിബിൻ
വർഗ്ഗീസ് എന്നിവരാണ് ഉണ്ടായിരുന്നത്.