ചേറ്റുവയിൽ വൻ അനധികൃത വിദേശമദ്യവേട്ട; 25 കേസ് വിദേശമദ്യവുമായി കളമശ്ശേരി സ്വദേശിയായ യുവാവ് പിടിയിൽ..
കൊടുങ്ങല്ലൂർ: ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളോടനുബന്ധിച്ചു ചില്ലറവില്പനക്കായി മാഹിയിൽ നിന്നും കൊണ്ടുവന്ന 25 കേയ്സ് അനധികൃത വിദേശ മദ്യവുമായി യുവാവിനെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലി ഐപിഎസിന്റെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് ശങ്കറിന്റെ നേതൃത്വത്തിൽ വാടാനപ്പള്ളി സി ഐ സനീഷ്, വലപ്പാട് എസ് ഐ മനോജ് കെ, എസ് ഐ സുനിൽ പി സി, സന്തോഷ്,സുബ്രഹ്മണ്യൻ, എഎസ്ഐ മാരായ സി ആർ പ്രദീപ്, ഷൈൻ, എസ് സി പി ഒ മാരായ സൂരജ് .വി.ദേവ്, ലിജു ഇയ്യാനി, മിഥുൻ കൃഷ്ണ, സജയൻ, സി പി ഒ മാരായ അരുൺ നാഥ്, സുജിത്, സുനിൽകുമാർ, രാജേഷ്, ഷിന്റോ എന്നിവർ ചേർന്നു പിടികൂടി.
ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് കൊടുങ്ങല്ലൂർ സബ് ഡിവിഷൻ ഡാൻസാഫ് ടീം നടത്തിയ തിരച്ചിലിലാണ് പ്രതിയായ കളമശ്ശേരി ചങ്ങമ്പുഴ നഗറിൽ ചരുവിൽ വീട്ടിൽ ജേക്കബ് (37)എന്നയാളെ വിവിധ ബ്രാണ്ടുകളിലുള്ള 25 കെയ്സ് അനധികൃത വിദേശമദ്യം വാഹനം സഹിതം വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ അതിർത്തിയിലെ ചേറ്റുവയിൽ നിന്നും അറസ്റ്റ് ചെയ്തത്.
പിടികൂടിയ വിദേശമദ്യം ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷങ്ങൾ ലക്ഷ്യമിട്ട് മാഹിയിൽ നിന്നും ലക്ഷ്വറി വാഹനങ്ങളിൽ തൃശ്ശൂർ, എറണാകുളം ജില്ലകളിലേക്ക് ചില്ലറവില്പനക്ക് വേണ്ടി കൊണ്ടുവരികയായിരുന്നുവെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്.ഇതിന്റെ ഉറവിടത്തെക്കുറിച്ചും സാമ്പത്തിക സഹായം നൽകുന്നവരെ ക്കുറിച്ചും പ്രതിയിൽ നിന്നും മദ്യംവാങ്ങി വിൽക്കുന്നവരെയും കുറിച്ചും പോലീസ് അന്വേഷിച്ചു വരുന്നുണ്ട്.