മാറ്റി വച്ച കൂടൽമാണിക്യ ക്ഷേത്രത്തിലെ ഉൽസവം ഏപ്രിൽ 15 ന് ചടങ്ങുകൾ മാത്രമായി; ഈ വർഷത്തെ ഉത്സവം മേയ് 12 ന് വിപുലമായ പരിപാടികളോടെ…

മാറ്റി വച്ച കൂടൽമാണിക്യ ക്ഷേത്രത്തിലെ ഉൽസവം ഏപ്രിൽ 15 ന് ചടങ്ങുകൾ മാത്രമായി; ഈ വർഷത്തെ ഉത്സവം മേയ് 12 ന് വിപുലമായ പരിപാടികളോടെ…

ഇരിങ്ങാലക്കുട: ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ മാറ്റിവച്ച ഉത്സവം എപ്രിൽ 15ന് കൊടിയേറി 25 ന് രാപ്പാളിൽ ആറാട്ടോടുകൂടി നടത്താനും ഇക്കൊല്ലത്തെ ഉത്സവം മേയ് 12 ന് കൊടിയേറി മെയ് 22ന് കൂടപ്പുഴയിൽ ആറാട്ടോടെ നടത്താനും
തെക്കേ ഊട്ടുപുരയിൽ ചേർന്ന ഉൽസവ സംഘാടക സമിതി യോഗത്തിൽ തീരുമാനം.

ഏപ്രിൽ ഉത്സവം ചടങ്ങാക്കി നടത്തുവാനും ഈ വർഷത്തെ ഉൽസവം വിപുലമായ പരിപാടികളോടെ നടത്താനുമാണ് തീരുമാനം.

ഭക്തന്മാരുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിൽ ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു.അഡ്മിനിസ്ട്രേറ്റർ സുഗീത 15650000 വരവും 14105000 ചിലവും വരുന്ന ബഡ്ജറ്റ് അവതരിപ്പിച്ചു. ഉത്സവവുമായി ബന്ധപ്പെട്ട
കാര്യങ്ങൾ ചെയർമാൻ പ്രദീപ് മേനോൻ വിശദീകരിച്ചു . കെ ജി സുരേഷ് സ്വാഗതവും പ്രേമരാജൻ നന്ദിയും പറഞ്ഞു.15 സബ് കമ്മിറ്റികൾ രൂപീകരിച്ചു. ഭരണ സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവരും പങ്കെടുത്തു.

Please follow and like us: