ഐടിയു ബാങ്കിന് 10.4 കോടി രൂപയുടെ അറ്റലാഭം..
ഇരിങ്ങാലക്കുട: 2020-21 വർഷത്തിൽ ടൗൺ കോ-ഓപ്പറേറ്റീവ് ബാങ്കിന് 10.4 കോടി രൂപയുടെ അറ്റലാഭം.2000 കോടിയോളം ബിസിനസ്സുള്ള ,ആർബിഐ യുടെ ലൈസൻസോടെ പ്രവർത്തിക്കുന്ന അർബൻ ബാങ്കായ ഐടിയു ബാങ്കിൻ്റെ നിക്ഷേപങ്ങൾക്ക് ആർബിഐ യുടെ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണ്. ആധുനിക സേവനങ്ങളായ യുപിഐ പേയ്മെൻ്റ് സിസ്റ്റങ്ങളായ ഗൂഗിൾ പേ, പേടിഎം തുടങ്ങിയവയും എട്ട് ഇൻഷുറൻസ് കമ്പനികളുടെ പോളിസികളും സേവനങ്ങളും ബാങ്കിൽ ലഭ്യമാണ്.ശ്രീനാരായണ ഹാളിൽ ചേർന്ന വാർഷിക യോഗത്തിൽ ചെയർമാൻ എം പി ജാക്സൻ അധ്യക്ഷത വഹിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ 76 വിദ്യാർഥികൾക്ക് ചടങ്ങിൽ ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. വൈസ് – ചെയർമാൻ അഡ്വ പി ജെ തോമസ്, സിഇഒ ടി കെ ദിലീപ്കുമാർ, ഡയറക്ടർ കെ കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു.