ഠാണാ- ചന്തക്കുന്ന് റോഡ് വികസന പദ്ധതി; പ്രാരംഭ പ്രവർത്തനങ്ങൾ ധ്യതഗതിയിൽ പൂർത്തീകരിക്കാൻ അവലോകനയോഗത്തിൽ മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ നിർദ്ദേശം..

ഠാണാ- ചന്തക്കുന്ന് റോഡ് വികസന പദ്ധതി; പ്രാരംഭ പ്രവർത്തനങ്ങൾ ധ്യതഗതിയിൽ പൂർത്തീകരിക്കാൻ അവലോകനയോഗത്തിൽ മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ നിർദ്ദേശം..

ഇരിങ്ങാലക്കുട:ഠാണാ – ചന്തക്കുന്ന് റോഡ് വികസന പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ . ആർ.ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. നിലവിൽ ലാന്റ് അക്യൂസേഷൻ നടപടികൾ ആരംഭിക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കുള്ള കണ്ടിജൻസ് ചാർജ് ലഭിച്ചിട്ടുണ്ടെന്നും അടുത്ത ഘട്ടമായി ഇതിനായുള്ള നോട്ടിഫിക്കേഷൻ ഇറക്കുമെന്നും തുടർന്ന് സർവ്വേ റിപ്പോർട്ട് തയ്യാറാക്കി സോഷ്യൽ ഇംപാക്ട് അസ്സസ്മെന്റും പബ്ലിക് ഹിയറിംങ്ങും നടത്തി കളക്ടറുടെ പരിശോധനക്ക് ശേഷം അക്യുസേഷൻ നടപടികൾ ആരംഭിക്കുമെന്നും എൽ.എ. ഓഫീസർ അറിയിച്ചു. ഈ നടപടികളെല്ലാം ധൃതഗതിയിൽ പൂർത്തീകരിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു . പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ സ്പെഷ്യൽ തഹസിൽദാർ ജെ.പവിത്രൻ , പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം അസി.എക്സിക്യുട്ടീവ് എഞ്ചിനീയർ ഒ.എച്ച്.റംലത്ത് , അസി.എഞ്ചിനീയർ എം.എഫ്. ബിനീഷ് എന്നിവർ പങ്കെടുത്തു.

Please follow and like us: