ചാലക്കുടിയിൽ റീ ബിൽഡ് കേരള ഇനീഷിയേറ്റിവ് പദ്ധതികൾക്ക് ആരംഭം
pu
ചാലക്കുടി: റീ ബിൽഡ് കേരള ഇനീഷിയേറ്റീവ് പദ്ധതിയുടെ ചാലക്കുടി ബ്ലോക്ക് തല ഉദ്ഘാടനം സനീഷ്കുമാർ ജോസഫ് എം എൽ എ നിർവഹിച്ചു.
പ്രളയാനന്തരം കേരളത്തിൻ്റെ പുനർ നിർമ്മാണ പ്രവർത്തനത്തിനായി നടപ്പിലാക്കുന്നതാണ് റീ ബിൽഡ് കേരള ഇനീഷിയേറ്റീവ്. ഇതിന്റെ
ഭാഗമായി കേരളത്തിൽ ഏറ്റവും കൂടുതൽ പ്രളയ ബാധിതമായ പതിനാല് ബ്ലോക്കുകളെ തെരഞ്ഞെടുത്ത് അവിടത്തെ കുടുംബശ്രീ സംഘങ്ങൾക്ക് സംരംഭക വികസന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി ആർ കെ ഐ ഇ ഡി പി യുടെ കീഴിൽ നടപ്പിലാക്കുന്ന പദ്ധതികൾക്കാണ് ചാലക്കുടി ബ്ലോക്കിൽ തുടക്കമായിട്ടുള്ളത്. പദ്ധതിയുടെ നടത്തിപ്പിനായി ചാലക്കുടി ബ്ലോക്കിന് അഞ്ച് കോടി രൂപ അനുവദിച്ചിട്ടുള്ളതായി എം എൽ എ അറിയിച്ചു.
ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസ് മാസ്റ്റർ, ചാലക്കുടി ബ്ലോക്ക് പ്രസിഡന്റ് വേണു കണ്ഠരു മഠത്തിൽ, പഞ്ചായത്ത് പ്രസിഡന്റ്മാരായ എം എസ് സുനിത, പ്രിൻസി ഫ്രാൻസിസ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി കെ ജേക്കബ്,അഡ്വ ലിജോ ജോൺ, ഷാന്റി ജോസഫ്, ബീന രവീന്ദ്രൻ,എം ഡി ബഹുലേയൻ,
കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ ശ്രീ കെ വി ജ്യോതിഷ്കുമാർ,ഇന്ദിര പ്രകാശൻ,സിന്ധു രവി, രമ്യ വിജിത്ത്, ചാലക്കുടി നഗരസഭ കൗൺസിലർ സിജി സദാനന്ദൻ,ബി എൻ എസ് ഇ പി ചെയർപേഴ്സൺ ഇന്ദിര മോഹനൻ, ചാലക്കുടി ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ ടി സി രാധാമണി, കെ രാധകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.