നിരവധി അന്തർദേശീയ അംഗീകാരങ്ങൾ വാരിക്കൂട്ടിയ ബോസ്നിയൻ ചിത്രമായ ” ക്വോവാഡിസ് ഐഡ” (Where are you going ,Aida) ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബർ 17 വെള്ളി സ്ക്രീൻ ചെയ്യുന്നു. ഐക്യരാഷ്ട്ര സംഘടനക്ക് വേണ്ടി വിവർത്തകയായി സ്രബ്രനിക്ക എന്ന പട്ടണത്തിൽ ജോലി ചെയ്യുകയാണ് മുൻ അധ്യാപിക കൂടിയായ ഐഡ. പട്ടണത്തിൻ്റെ നിയന്ത്രണം സെർബിയൻ പട്ടാളം എറ്റെടുക്കുന്നതോടെ, യുഎൻ ക്യാംപിൽ അഭയം തേടുന്ന ആയിരങ്ങളോടൊപ്പം സ്വന്തം കുടുംബത്തെയും രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഐഡ.ബോസ്നിയൻ വംശഹത്യയുടെ പിന്നാമ്പുറങ്ങൾ തുറന്ന് കാട്ടുന്ന ചിത്രത്തിൻ്റെ സമയം 102 മിനിറ്റ്. പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ, വൈകീട്ട് 6.30 ന്.

Please follow and like us: