കണ്ണൂർ സർവകലാശാല വൈസ് – ചാൻസലർ നിയമനം; മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ രാജി ആവശ്യപ്പെട്ട് നഗരത്തിൽ കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രകടനം..
ഇരിങ്ങാലക്കുട:കണ്ണൂർ സർവകലാശാല വൈസ് -ചാൻസലർ നിയമനത്തിൽ സ്വജനപക്ഷപാതം ചെയ്ത് സത്യപ്രതിജ്ഞ ലംഘനം നടത്തിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ പ്രതിഷേധ പ്രകടനം . പ്രസിഡന്റ് ടി. വി. ചാർലിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. ഡി സി സി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സോമൻ ചിറ്റയത്ത്, മണ്ഡലം പ്രസിഡണ്ടുമാരായ ജോസഫ് ചാക്കോ, ബൈജു കുറ്റിക്കാടൻ, തോമസ് തൊകലത്ത്, ബ്ലോക്ക് ഭാരവാഹികളായ എം ആർ ഷാജു, കെ ആർ ജെയിംസ്, ചന്ദ്രശേഖരൻ, ശ്രീജിത്ത് പട്ടത്ത്, സിജു യോഹന്നാൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അസറുദീൻ കളക്കാട്ട്, മണ്ഡലം പ്രസിഡന്റ് ശ്രീറാം ജയബാലൻ തുടങ്ങിയവർ പ്രസംഗിച്ചു.