ക്രിസ്ത്യൻ മാര്യേജ് ആക്ട്
പിൻവലിക്കണമെന്ന് രൂപത പാസ്റ്ററൽ
കൗൺസിൽ; സമൂഹമാധ്യമങ്ങൾ നല്ല
കാര്യങ്ങൾക്കായി
വിനിയോഗിക്കണമെന്ന് രൂപത ബിഷപ്പ്
മാർ പോളി കണ്ണൂക്കാടൻ..
ഇരിങ്ങാലക്കുട:സഭയോടൊത്ത് ഒന്നിച്ച്
മുന്നേറണമെന്നും ഐക്യത്തോടെ ഒരേ
മനസ്സോടെ പ്രവർത്തിക്കണമെന്നും മാർ
പോളി കണ്ണൂക്കാടൻ അഭിപ്രായപ്പെട്ടു
ഇരിങ്ങാലക്കുട രൂപത പതിനഞ്ചാം
പാസ്റ്ററൽ കൗൺസിലിന്റെ അഞ്ചാം
സമ്മേളനം ഉദ്ഘാടനം ചെയ്
സംസാരിക്കുകയായിരുന്നു ബിഷപ്പ്
സമൂഹമാധ്യമങ്ങൾ നല്ല
കാര്യങ്ങൾക്കായി
ഉപയോഗിക്കണമെന്നും ബിഷപ്പ്
ആവശ്യപ്പെട്ടു.
രൂപത വികാരി ജനറാൾമാരായ
മോൺ. ജോസ് മഞ്ഞളി ,മോൺ ജോയ്
പാല്യേക്കരെ, മോൺ ജോസ്
മാളിയേക്കൽ , പാസ്റ്ററൽ കൗൺസിൽ
സെക്രട്ടറിമാരായ ഫാ.ജെയ്സൺ
കരിപ്പായി, ടെൽസൺ കോട്ടോളി, ആനി
ഫെയ്ത്ത്ത്, ഹോളി ഫാമിലി
പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ.
എൽസി കോക്കാട്ട് എന്നിവർ
പ്രസംഗിച്ചു. ക്രിസ്ത്യൻ മാര്യേജ് ആക്ട്
2020 ക്രൈസ്തവ സമൂഹത്തിന്റെ
മതപരമായ കാര്യങ്ങളിലുള്ള
ഇടപെടലാണെന്നും ഇത്
പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന
പ്രമേയം ഫാ.തോമസ് പുതുശ്ശേരിയും
മധ്യപ്രദേശിലെ വിഭിഷ ജില്ലയിലെ എം
എം ബി ബ്രദേഴ്സിനെ ആക്രമിച്ച
സാമുഹ്യ വിരുദ്ധരെ നിയമത്തിന്
മുമ്പിൽ കൊണ്ടു വന്ന് മാതൃകപരമായി
ശിക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന
പ്രമേയം രൂപത പി.ആർ.ഒ. ഫാ.ജോളി
വടക്കനും അവതരിപ്പിച്ചു. രൂപത
ചാൻസലർ ഫാ. നെവിൻ
ആട്ടോക്കാരൻ, വൈസ് ചാൻസലർ
ഫാ.ടിന്റോ ഞാറേക്കാടൻ ,ഫൈനാൻസ്
ഓഫിസർ ഫാ. ലിജോ കോങ്കോത്ത്,
ബിഷപ്പ് സെക്രട്ടറി ഫാ.ഫെമിൻ
ചിറ്റിലപ്പിള്ളി എന്നിവർ നേതൃത്വം നൽകി
സംയുക്ത സേന മേധാവി ബിപിൻ
റാവത്തിനും മറ്റ് സൈനികരുടെയും
വിയോഗത്തിൽ പാസ്റ്ററൽ കൗൺസിൽ
യോഗം അനുശോചിച്ചു.