കൊടുങ്ങല്ലൂർ – കൂർക്കഞ്ചേരി റോഡ് വികസനപദ്ധതി അശാസ്ത്രീയമാണെന്ന വിമർശനവുമായി കോൺഗ്രസ്സ് നേത്യത്വം;വിമർശനങ്ങൾ ഉൾക്കൊണ്ടില്ലെങ്കിൽ പ്രക്ഷോഭപരിപാടികളെന്ന് മുന്നറിയിപ്പ്…

കൊടുങ്ങല്ലൂർ – കൂർക്കഞ്ചേരി റോഡ് വികസനപദ്ധതി അശാസ്ത്രീയമാണെന്ന വിമർശനവുമായി കോൺഗ്രസ്സ് നേത്യത്വം;വിമർശനങ്ങൾ ഉൾക്കൊണ്ടില്ലെങ്കിൽ പ്രക്ഷോഭപരിപാടികളെന്ന് മുന്നറിയിപ്പ്…

ഇരിങ്ങാലക്കുട:കൊടുങ്ങല്ലൂർ-
കൂർക്കഞ്ചേരി റോഡ് വികസന പദ്ധതി
അശാസ്ത്രീയവും
ജനവിരുദ്ധവുമാണെന്നും റോഡ്
പുനർനിർമ്മാണം കോൺഗ്രസ്
ഒരുതരത്തിലും അംഗീകരിക്കില്ലെന്നും
കോൺഗ്രസ്സ് നേതൃത്വം.റീബിൽഡ്
കേരളയിൽ ഉൾപ്പെടുത്തി
ലോകബാങ്കിന്റെ സാമ്പത്തിക
സഹായത്തോടെ 202 കോടി രൂപ്
ചിലവിലാണ് കൂർക്കഞ്ചേരി മുതൽ
കൊടുങ്ങല്ലൂർ വരെയുള്ള റോഡ് എഴര
മീറ്റിൽ കോൺക്രീറ്റ് ചെയ്ത്
വികസിപ്പിക്കുന്നത്. എന്നാൽ
നിലവിലുള്ള റോഡ് ഈ പദ്ധതിപ്രകാരം
ഒരുതരത്തിലും വികസിക്കുന്നില്ലെന്ന്
കെപിസിസി നിർവ്വാഹകസമിതി അംഗം
എം പി ജാക്സൻ പത്രസമ്മേളനത്തിൽ
ചൂണ്ടിക്കാട്ടി. പ്രളയം ബാധിക്കാത്ത
രീതിയിൽ റോഡ് നിർമ്മിക്കുകയെന്ന
ലക്ഷ്യത്തോടെയാണ് റോഡ് ഉയർത്തി
നിർമ്മിക്കാൻ നിശ്ചയിച്ചിരിക്കുന്നത്.
എന്നാൽ 2018ലെ പ്രളയം വലിയ
തോതിൽ ബാധിക്കാത്ത റോഡാണ്
ഇത്. നിലവിൽ ബി.എം.ബി.സി. ചെയ്ത
റോഡ് 50 കോടി രൂപ ചിലവഴിച്ച്
ബി.എം.ബി. ചെയ്താൽ റോഡ്
ബലപ്പെടുത്താൻ സാധിക്കുമെന്ന് എം
പി ജാക്സൻ പറഞ്ഞു.
രണ്ട് കൊല്ലംകൊണ്ട് റോഡ് നിർമ്മാണം
പൂർത്തിയാക്കാനാണ് പദ്ധതി. എന്നാൽ
നിർമ്മാണ പ്രവർത്തികൾ
പൂർത്തിയാക്കാൻ
അഞ്ചുവർഷമെങ്കിലും വേണ്ടിവരും.
അതുവരെ വാഹനങ്ങൾ വഴി
തിരിച്ചുവിടേണ്ടിവരും. അതോടെ
സാധാരണ ടാറിങ്ങ് നടത്തിയിട്ടുള്ള മറ്റ്
റോഡുകളെല്ലാം തകർന്ന് പോകും.
ഇതിന്റെ പാരിസ്ഥിതിക പ്രശ്നങ്ങൾ
വേറെ ഉണ്ടാകുമെന്നും എം പി
ജാക്സൻ ചൂണ്ടിക്കാട്ടി.
മതിലുകെട്ടുന്നതുപോലെ ആ കാനകൾ
ഉയർത്തി നിർമ്മിച്ചാൽ സമീപത്തെ
സ്ഥലങ്ങളെല്ലാം വെള്ളത്തിലാകും.
ജനങ്ങൾക്ക് ഉപകാരമില്ലാത്ത പദ്ധതി
നടപ്പിലാക്കാൻ ഒരു കാരണവശാലും
കോൺഗ്രസ് സമ്മതിക്കില്ല. പദ്ധതി
നടപ്പിലായാൽ ഉണ്ടാകാവുന്ന
ഭവിഷത്തുക്കളെ കുറിച്ച് ജില്ലാ
കളക്ടറേയും മന്ത്രിയേയും അറിയിക്കും.
പദ്ധതി ശരിയായ രീതിയിൽ
നടപ്പിലാക്കാൻ സർക്കാർ
തയ്യാറായില്ലെങ്കിൽ പ്രത്യക്ഷ
സമരപരിപാടികളിലേക്ക് കടക്കുമെന്നും
നേതാക്കൾ പറഞ്ഞു. ഡി.സി.സി.
സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി,
സോണിയാഗിരി, കെ.കെ. ശോഭനൻ,
സതീഷ് വിമലൻ, ബ്ലോക്ക് പ്രസിഡന്റ്
ടി.വി. ചാർളി എന്നിവരും
പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: