കെ റെയിൽ പദ്ധതിക്കെതിരെ കേരള കോൺഗ്രസ്സ് പ്രവർത്തകരുടെ ധർണ്ണ…
ഇരിങ്ങാലക്കുട: കെ റെയിൽ പദ്ധതി കേരളത്തെ നിത്യദുരിതത്തിലേക്ക് തള്ളിവിടുമെന്നും വൻ സാമ്പത്തിക ബാധ്യതക്ക് കാരണമാകുമെന്നും കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ.പദ്ധതിക്കെതിരെ നിയോജകമണ്ഡലം കമ്മിറ്റി സിവിൽ സ്റ്റേഷനിൽ മുന്നിൽ കേരളകോൺഗ്രസ്സ് നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലത്തിലെ ആളൂർ, താഴെക്കാട്, കടുപ്പശ്ശേരി, കല്ലേറ്റുംങ്കര, മാടായിക്കോണം വില്ലേജുകളിൽ നിന്നായി ഒട്ടേറെ കുടുംബങ്ങൾ കുടിയൊഴിക്കപ്പെടുമെന്നും ഉണ്ണിയാടൻ പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡണ്ട് റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് – പ്രസിഡണ്ട് എം പി പോൾ, ജില്ലാ പ്രസിഡണ്ട് സി വി കുര്യാക്കോസ്, സംസ്ഥാന സെക്രട്ടറി മിനി മോഹൻദാസ് എന്നിവർ മുഖ്യ പ്രഭാഷണങ്ങൾ നടത്തി. ഭാരവാഹികളായ പി ടി ജോർജ്, സിജോയ് തോമസ്, സേതുമാധവൻ, മാഗി വിൻസെൻ്റ്, അഡ്വ ഷൈനി ജോജോ, ഫെനി എബിൻ വെള്ളാനിക്കാരൻ, തുഷാര ബിന്ദു, ഡെന്നീസ് കണ്ണംകുന്നി, അജിത സദാനന്ദൻ, ശിവരാമൻ എടതിരിഞ്ഞി, ജോർജ് പട്ടത്തുപറമ്പിൽ, എബിൻ വെള്ളാനിക്കാരൻ തുടങ്ങിയവർ നേതൃത്വം നല്കി