മൊബൈൽ മാവേലി സ്റ്റോറിന് കൊടുങ്ങല്ലൂരിൽ തുടക്കം
കൊടുങ്ങല്ലൂർ: പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കൾക്ക് നിത്യോപയോഗ സാധനങ്ങൾ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുന്നതിനുമായി കൊടുങ്ങല്ലൂർ താലൂക്കിൽ സപ്ലൈകോ മൊബൈൽ മാവേലി സ്റ്റോറെത്തി. പുല്ലൂറ്റ് ചാപ്പാറ സപ്ലൈകോ സ്റ്റോർ പരിസരത്ത് നിന്നാരംഭിച്ച സഞ്ചരിക്കുന്ന മാവേലി സ്റ്റോർ അഡ്വ വി ആർ സുനിൽകുമാർ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. കൊടുങ്ങല്ലൂർ മുനിസിപ്പൽ ചെയർപേഴ്സൺ ഷിനിജ എം യു അധ്യക്ഷത വഹിച്ചു.
സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ താലൂക്കിലെ 10 കേന്ദ്രങ്ങളിലാണ് സേവനങ്ങൾക്ക് തുടക്കമിട്ടത്. എല്ലാ സബ്സിഡി, നോൺ സബ്സിഡി, ശബരി ഉത്പന്നങ്ങളും ഈ മൊബൈൽ വാഹനത്തിൽ നിന്ന് ലഭിക്കും. റേഷൻ കാർഡ് കൈയിൽ കരുത്തിയെത്തിയ ഉപഭോക്താക്കൾക്കാണ് ഉൽപ്പന്നങ്ങൾ ലഭ്യമാക്കിയത്. തുടർന്ന് കൊടുങ്ങല്ലൂർ താലൂക്കിലെ പുല്ലൂറ്റ്, ചാപ്പാറയിൽ നിന്ന് രാവിലെ 9 മണിക്ക് ആരംഭിച്ച വിൽപനശാല
തിരുവള്ളൂർ, കാരജംഗ്ഷൻ,
പടിഞ്ഞാറെ വെമ്പല്ലൂർ അസ്മാബി, കോളേജ്, പൊക്ലായി വിവിധ പ്രദേശങ്ങളിലൂടെ വാഹനം സഞ്ചരിച്ചു.
ഡിസംബർ ഏഴിന് രാവിലെ കൂരിക്കുഴി ബീച്ച് ഏരിയയിൽ നിന്ന് രാവിലെ 8 മണിക്ക് ആരംഭിച്ച് ചാമക്കാല – 10.45, എടത്തിരുത്തി -ഉച്ചയ്ക്ക് 12.45 ,
ചളിങ്ങാട് – വൈകീട്ട് 3.00, എന്നീ പ്രദേശങ്ങൾ വഴി വൈകീട്ട് 5 മണിയോടെ മൊബൈൽ സ്റ്റോർ കോതപറമ്പ് ആലയിൽ എത്തിച്ചേരും.