കഞ്ചാവ് വിൽപന ചോദ്യം ചെയ്തതിന്
മർദനം: ഒളിവിലായിരുന്ന മൂന്നുപേർ
കൂടി പിടിയിൽ; പിടിയിലായത് നിരവധി
ക്രിമിനൽ കേസുകളിലെ പ്രതികളായ
യുവാക്കൾ…
ചാലക്കുടി: കഞ്ചാവ് മാഫിയക്കെതിരെ
പ്രതികരിച്ചെന്ന കാരണം പറഞ്ഞ്
ചാലക്കുടി സിഎംഐ സ്കൂളിന്
സമീപത്തെ ഫ്ലാറ്റിൽ കയറി മർദ്ദിച്ച
സംഘത്തിലെ ഒളിവിലായിരുന്ന
മൂന്നുപേർ കൂടി ചാലക്കുടി
ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ
നേതൃത്വത്തിലുള്ള അന്വേഷണ സംഘം
പിടികൂടി.
പടിഞ്ഞാറെ ചാലക്കുടി എട്ട് വീട്
കോളനി എടക്കളത്തൂർ വീട്ടിൽ സിജോ
വിൽസൺ ( 23 വയസ്), പടിഞ്ഞാറെ
ചാലക്കുടി കിരിങ്ങാഴികത്ത് വീട്ടിൽ
വേലായുധന്റെ മകൻ വിപിൻ (22
വയസ്), തിരുത്തിപ്പറമ്പ് മടവൻപാട്ടിൽ
വീട്ടിൽ അജിത് അയ്യപ്പൻ ( 28 വയസ്)
എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ സെപ്റ്റംബർ ഇരുപതാം
തീയതിയാണ് കേസിനാസ്പദമായ
സംഭവം നടന്നത്. കഞ്ചാവ് വിൽപനയും
മറ്റും എതിർത്തെന്ന കാരണം
പറഞ്ഞാണ് എഫ്സിഐ ഗോഡൗൺ
ചുമട്ടുതൊഴിലാളിയായ പരാതിക്കാരനെ
മാരകായുധങ്ങളുമായി സംഘം
ആക്രമിച്ചത്. താമസസ്ഥലത്തിനു
സമീപം പാർക്ക് ചെയ്തിരുന്ന ഇയാളുടെ
ബൈക്കും കഞ്ചാവ് മാഫിയ
തകർത്തിരുന്നു.
12 കേസുകളിൽ പ്രതിയും ചാലക്കുടി
പോലീസ് സ്റ്റേഷൻ റൗഡിയുമായ ഓ
മംഗലത്തു വീട്ടിൽ ബിജേഷ് എന്ന സിരി
മോനെ കഴിഞ്ഞ ദിവസം അറസ്റ്റ്
ചെയ്തിരുന്നു. ഇപ്പോൾ
പിടിയിലായവരും നിരവധി ക്രിമിനൽ
കേസുകളിൽ പ്രതികളാണ്.
ആക്രമണത്തിനു ശേഷം
കർണ്ണാടകത്തിലേയ്ക്ക് കടന്ന സംഘം
വിവിധ സ്ഥലങ്ങളിലായി ഒളിവിൽ
കഴിഞ്ഞു വരികയായിരുന്നു അന്വേഷണ
സംഘം പിറകേയെത്തിയതായി
മനസിലാക്കിയ ഇവർ മുൻകൂർ
ജാമ്യത്തിനായി ശ്രമിക്കവേയാണ്
പിടിയിലായത്.
ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ
കെ.എസ് സന്ദീപ്, സബ് ഇൻസ്പെക്ടർ
ഷാജൻ എം.എസ്
ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനു
മോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ,
സി.എ ജോബ്, റോയ് പൗലോസ്, പി.എം
മൂസ, വി.യു സിൽജോ, എ.യു റെജി,
എം.ജെ ബിനു, ഷിജോ തോമസ്,
ചാലക്കുടി സ്റ്റേഷനിലെ എഎസ്ഐ
സതീശൻ ഇ.എൻ എന്നിവരാണ്
അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പിടിയിലായവരെ വൈദ്യ
പരിശോധനയും മറ്റും പൂർത്തിയാക്കി
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്
കോടതിയിൽ ഹാജരാക്കും.