“മക്കൾക്കൊപ്പം ” പരിപാടികൾക്ക്
നേത്യത്വം നല്കിയവർക്ക് ആദരം;
പങ്കെടുത്ത് ഉപജില്ലയിലെ 79
വിദ്യാലയങ്ങളിലെ 27000 ത്തോളം
കുട്ടികളുടെ കുടുംബങ്ങൾ…
ഇരിങ്ങാലക്കുട: കേരള ശാസ്ത്ര
സാഹിത്യപരിഷത്തിന്റെ നേതൃത്വത്തിൽ
തൃശൂർ ജില്ല പഞ്ചായത്തിന്റേയും പൊതു
വിദ്യാഭ്യാസവകുപ്പിന്റേയും
സഹകരണത്തോടെ സംഘടിപ്പിച്ച
‘മക്കൾക്കൊപ്പം രക്ഷിതാക്കളോടുള്ള
വർത്തമാനം’ എന്ന പരിപാടികൾക്ക്
നേതൃത്വം വഹിച്ചവർക്ക്
ആദരം.റിസോഴ്സ് പേഴ്സൺമാർക്കും
പരിപാടിയിൽ പങ്കെടുത്ത
ഇരിങ്ങാലക്കുട വിദ്യാഭ്യാസ
ഉപജില്ലയിലെ എല്ലാ
വിദ്യാലയങ്ങൾക്കുമുള്ള
പ്രശംസാപത്രവിതരണം നടത്തുന്നതിന്
ബി.ആർ.സിയിൽ സംഘടിപ്പിച്ച
സമ്മേളനം തൃശൂർ ജില്ലാ പഞ്ചായത്ത്
പ്രസിഡണ്ട് പി.കെ. ഡേവിസ് മാസ്റ്റർ
ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ
എഴുപത്തിയൊൻപത്
വിദ്യാലയങ്ങളിലെ
ഇരുപത്തിയേഴായിരത്തിൽപ്പരം
കുട്ടികളുടെ കുടുബങ്ങളുമായാണ്
റിസോഴ്സ് പേഴ്സൺമാർ സംവദിച്ചത്.
കോവിഡ് മഹാമാരി മൂലം വീടുകളിൽ
അടച്ചുപൂട്ടി കഴിയേണ്ടിവന്ന കുട്ടികളുടെ
മാനസിക സംഘർഷങ്ങൾ,
രക്ഷിതാക്കളുടെ ആശങ്കകൾ
ജീവിതരീതികൾ, ഓൺലൈൻ
വിദ്യാഭ്യാസത്തിന്റെ പ്രായോഗിക
വശങ്ങൾ, കുട്ടികളിലെ അലസതാ
മനോഭാവം , വിദ്യാഭ്യാസത്തിന്റെ
രീതിശാസ്ത്രം തുടങ്ങിയ വിഷയങ്ങളെ
ആസ്പദമാക്കിയായിരുന്നു കേരള
ശാസ്ത്ര സാഹിത്യ പരിഷത്ത്
മക്കൾക്കൊപ്പം എന്ന ബൃഹത്തായ
പരിപാടി സംഘടിപ്പിച്ചത്.
ഇരിങ്ങാലക്കുട ഉപജില്ലാ വിദ്യാഭ്യാസ
ആഫീസർ എം.സി. നിഷ അധ്യക്ഷത
വഹിച്ചു. തൃശൂർ വിദ്യാഭ്യാസ
ഉപഡയറക്ടർ ടി വി മദനമോഹനൻ
പ്രശംസാ പത്രങ്ങൾ കൈമാറി. കേരള
ശാസ്ത്ര സാഹിത്യ പരിഷത് തൃശൂർ ജില്ല
പ്രസിഡണ്ട് ഡോ. കെ.വിദ്യാസാഗർ,
കേരള ശാസ്ത്ര സാഹിത്യ പരിഷത്
തൃശൂർ വിദ്യാഭ്യാസ വിഷയ സമിതി
കൺവീനർ വി മനോജ്കുമാർ
മക്കൾക്കൊപ്പം ജില്ലാ കോ-ഓഡിനേറ്റർ
കെ.മായ ടീച്ചർ , ഹെഡ് മാസ്റ്റേഴ്സ്
ഫോറം കൺവീനർ റാണി ജോൺ
എന്നിവർ ആശംസകൾ
നേർന്നു.മക്കൾക്കൊപ്പം ഉപജില്ല കോ-
ഓർഡിനേറ്റർ കെ.ശശികുമാർ
സ്വാഗതവും ശാസ്ത്രസാഹിത്യ
പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ
പ്രസിഡണ്ട് ദീപ ആന്റണി നന്ദിയും
പറഞ്ഞു.