മാളയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്; ഭാര്യ രമണിക്ക് ജീവപര്യന്തം കഠിനതടവ്.

മാളയിൽ ഭർത്താവിനെ
കൊലപ്പെടുത്തിയ കേസ്;
ഭാര്യ രമണിക്ക് ജീവപര്യന്തം കഠിനതടവ്.

മാള: വീടും സ്ഥലവും വില്പന
നടത്തുമെന്ന
സംശയത്തെ തുടർന്ന്
ഉറങ്ങിക്കിടന്നിരുന്ന
ഭർത്താവിനെ ഇരുമ്പിന്റെ എളാങ്ക്
കൊണ്ട് അടിച്ച്
കൊലപ്പെടുത്തി എന്നാരോപിച്ച് മാള
പോലീസ്
ചാർജ് ചെയ്ത കേസിലെ
പ്രതിയായ അണ്ണല്ലൂർ
വില്ലേജിൽ പഴുക്കര പ്രേംനഗര
കോളനിയിൽ താമസിക്കുന്ന ആവീട്ടിൽ
പരമേശ്വരൻ
ഭാര്യ രമണിയെ (58 വയസ്സ്)
കുറ്റക്കാരിയാണെന്ന് കണ്ട് ജീവപര്യന്തം
കഠിനതടവിനും, , 10,000 രൂപ
പിഴയൊടുക്കാനും തൃശൂർ ജില്ല
പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് പി.ജെ.
വിൻസെന്റ് വിധിച്ചു. 2019 ജൂൺ 27ന്
പുലർച്ചെ 2 മണിക്കാണ് നാടിനെ
ഞെട്ടിച്ച സംഭവം
നടന്നത്. രമണിയുടെ ഭർത്താവായ
ആവീട്ടിൽ
പരമേശ്വരനാണ് (61 വയസ്സ്)
കൊല്ലപ്പെട്ടത്.
സംഭവദിവസം രാത്രി ഭക്ഷണശേഷം
വീടിന്റെ
മുൻവശത്തെ ഹാളിൽ
കിടന്നുറങ്ങുകയായിരുന്ന
ഭർത്താവ് പരമേശ്വരന്റെ തലയിൽ
വീട്ടിലുണ്ടായിരുന്ന നാളികേരം
പൊതിക്കുന്ന ഇരുമ്പ്
എളാങ്ക് കൊണ്ട് പലപ്രാവശ്യം പ്രതി
അടിക്കുകയായിരുന്നു.
അതിനെത്തുടർന്ന്
തല പിളർന്ന് ഗുരുതരമായി
പരിക്കുപറ്റിയ പരമേശ്വരനെ
എറണാകുളം ലിസി
ആശുപത്രിയിലെത്തിച്ചിരുന്നു.
പരിക്കിന്റെ
കാഠിന്യത്താൽ പിറ്റേദിവസം പുലർച്ചെ
പരമേശ്വരൻ
ആശുപത്രിയിൽ വെച്ച്
മരണപ്പെടുകയായിരുന്നു.
മരണപ്പെട്ട പരമേശ്വരന്റെയും,
പ്രതിയായ രമണിയുടെയും മകൻ
പ്രതീഷ്
പ്രതിയായ കേസിലേക്ക്
ജാമ്യമെടുക്കേണ്ട ആവശ്യത്തിനായി
വീടിന്റെ ആധാരലക്ഷ്യങ്ങൾ
പരമേശ്വരൻ എടുത്തുകൊണ്ടുപോയത്,
വീട് മറ്റാർക്കോ വിൽപ്പന നടത്തി പ്രതി
രമണിയെ
വഴിയാധാരമാക്കാനാണെന്ന സംശയം
മൂലം ഉണ്ടായ വൈരാഗ്യത്തിലാണ്
കിടന്നുറങ്ങുകയായിരുന്ന ഭർത്താവിനെ
ഭാര്യ രമണി
കൊലപ്പെടുത്തിയത് എന്നാണ്
പ്രോസിക്യൂഷൻ ആരോപണം. കേസിൽ
പ്രോസിക്യൂഷൻ ഭാഗത്തു
നിന്നും 43 രേഖകളും,
കൊലപ്പെടുത്താൻ
ഉപയോഗിച്ച ഇരുമ്പ് എളാങ്ക് ഉൾപ്പെടെ 7
തൊണ്ടിമുതലുകളും ഹാജരാക്കുകയും,
പ്രതി രമണിയുടെയും മരണപ്പെട്ട
പരമേശ്വരന്റെയും മക്കളായ പ്രീതി,
പ്രതീഷ് എന്നവരും, പേരക്കുട്ടിയായ
ലക്ഷ്മിപ്രിയയും ഉൾപ്പെടെ 34
സാക്ഷികളെ വിസ്തരിക്കുകയും
ചെയ്തിരുന്നു. സംഭവദിവസം
പുലർച്ചെ 2 മണിയോടുകൂടി ശബ്ദം
കേട്ട് ഉണർന്നപ്പോൾ ഇരുമ്പ് എളാങ്ക്
കൊണ്ട് അച്ഛനെ അമ്മ അടിക്കുന്നതും,
വീണ്ടും അടിക്കുന്നതിനായി ഓങ്ങി
നിൽക്കുന്നതായും കണ്ടു എന്നുള്ള
മകൾ പ്രീതിയുടെയും പേരക്കുട്ടി ലക്ഷ്മി
പ്രിയയുടെയും
മൊഴിയാണ് കേസിൽ
നിർണ്ണായകമായത്.
കേസിലെ പ്രധാനസാക്ഷികളെല്ലാവരും
പ്രോസിക്യൂഷന് അനുകൂലമായാണ്
മൊഴി നൽകിയത്. അതിക്രൂരവും
പൈശാചികവും നീതികരിക്കാന
പറ്റാത്തതുമായ കുറ്റകൃത്യമാണ്
പ്രതി ചെയ്തത് എന്നും,
കൊലപാതകകുറ്റത്തിന്
ഇന്ത്യൻ ശിക്ഷാ നിയമം 302 പ്രകാരം
പ്രതിയെ ശിക്ഷിക്കണമെന്നും മറ്റുമുള്ള
പ്രോസിക്യൂഷനുവേണ്ടി ഹാജരായ ജില്ലാ
പബ്ലിക്ക്
പ്രോസിക്യൂട്ടർ അഡ്വ. കെ.ഡി. ബാബു
വിന്റെ വാദങ്ങൾ പരിഗണിച്ചാണ്
കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.
മാള സർക്കിൾ ഇൻസ്പെക്ടറായ
സജിൻ ശശിയാണ് കേസന്വേഷണം
പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം
സമർപ്പിച്ചത്.

Please follow and like us: