സിപിഐഎം എരിയസമ്മേളനത്തിന് തുടക്കമായി; പങ്കെടുക്കുന്നത് 22 എരിയ കമ്മിറ്റി അംഗങ്ങൾ അടക്കം 167 പേർ…

സിപിഐഎം എരിയസമ്മേളനത്തിന് തുടക്കമായി; പങ്കെടുക്കുന്നത് 22 എരിയ കമ്മിറ്റി അംഗങ്ങൾ അടക്കം 167 പേർ…

ഇരിങ്ങാലക്കുട: സിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായുള്ള ഇരിങ്ങാലക്കുട ഏരിയസമ്മേളനത്തിന് തുടക്കം. സമ്മേളനവേദിയായ ചന്ദ്രൻ കോമ്പാത്ത് നഗറിൽ ( എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹാൾ) മുതിർന്ന അംഗം കെ പി ദിവാകരൻ മാസ്റ്റർ പതാക ഉയർത്തി.സംസ്ഥാനകമ്മിറ്റി അംഗം എൻ ആർ ബാലൻ ഉദ്ഘാടനം ചെയ്തു.കെ സി പ്രേമരാജൻ താത്കാലിക അധ്യക്ഷനായി .ജില്ലാ സെക്രട്ടറി എം എം വർഗ്ഗീസ്, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ പി കെ ഡേവീസ്, കെ കെ രാമചന്ദ്രൻ എംഎൽഎ, മന്ത്രി ഡോ. ആർ ബിന്ദു എന്നിവർ പങ്കെടുക്കുന്നുണ്ട്.സി ഡി സുജിത്ത് രക്തസാക്ഷി പ്രമേയവും ആർ എൽ ശ്രീലാൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ സി പ്രേമരാജൻ, ഉല്ലാസ് കളക്കാട്ട്, ഷീജ പവിത്രൻ എ വി അജയൻ എന്നിവർ അടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. മറ്റ് കമ്മിറ്റികളുടെ കൺവീനർമാർ : കെ ആർ വിജയ (പ്രമേയം ), കെ കെ സുരേഷ് ബാബു (മിനിറ്റ്സ്) കെ എ ഗോപി (ക്രഡൻഷ്യൽ ) കെ പി ജോർജ്ജ് (രജിസ്ട്രേഷൻ).14 ലോക്കൽ കമ്മിറ്റികളിൽ നിന്നായി 150 ഓളം പ്രതിനിധികളും എരിയ കമ്മിറ്റി അംഗങ്ങളുമാണ് രണ്ട് ദിവസങ്ങളായുള്ള സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

Please follow and like us: