ഇരിങ്ങാലക്കുട മണ്ഡലത്തിനായി ജലസുരക്ഷാ പദ്ധതി ;വാട്ടർ മാപ്പിംഗിനായുള്ള ഫീൽഡ് സർവ്വേ ആരംഭിക്കുന്നു; ജൽജീവൻമിഷൻ പദ്ധതി പഞ്ചായത്തുകൾക്ക് സാമ്പത്തിക ബാധ്യതയാകുമെന്ന ആശങ്കയിൽ ജനപ്രതിനിധികൾ..
ഇരിങ്ങാലക്കുട :നിയോജക മണ്ഡലത്തിലെ പ്രദേശങ്ങൾക്കു വേണ്ടിയുള്ള ജലവിഭവ , വിനിയോഗ , ഗുണനിലവാര മാപ്പിംഗ് പദ്ധതിയുടെ ഫീൽഡ് സർവേ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് തീരുമാനമായി. ഇതിനായി പ്രത്യേകം തയ്യാർ ചെയ്ത ചോദ്യാവലി ഓരോ ജനപ്രതിനിധിക്കും നൽകി താഴെ തട്ടിൽ നിന്നുമുള്ള ശാസ്ത്രീയ വിവര ശേഖരണവും അപഗ്രഥനവും നടത്തും. ഇതിനായി എസ് സി എം എസ് എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികളുടെ പ്രത്യേക സംഘങ്ങൾ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ സന്ദർശിച്ച് അദ്ധ്യാപകരുടെയും ഉദ്യാഗസ്ഥരുടെയും മേൽനോട്ടത്തിൽ വിവരശേഖരണവും അപഗ്രഥനവും നടത്തും. ഈ വിവരങ്ങൾ ജിഐഎസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് മാപ്പിംഗ് ചെയ്യും. കൂടാതെ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വാട്ടർ അതോറിട്ടി പൈപ്പ് ലൈനുകൾ ഒരു സ്മാർട്ട് നെറ്റ് വർക്ക് ആക്കി മാറ്റുന്ന ദീർഘകാല പദ്ധതിയും ജലസ്രോതസ്സുകളുടെ സവിശേഷതകൾ മാപ്പ് ചെയ്യുന്ന പദ്ധതിയും നടപ്പിൽ വരുത്തുവാൻ തീരുമാനിച്ചു.എംഎൽഎയും ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രിയുമായ ഡോ. ആർ ബിന്ദുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഒന്നര വർഷത്തിനുള്ളിൽ ജല സുരക്ഷാ പ്ലാനിന് രൂപം നല്കും.നിലവിലുള്ള ജലവിതരണ പൈപ്പുകളുടെ കാര്യക്ഷമത കൂട്ടാനും ജലത്തിൻ്റെ നിലവാരം വർധിപ്പിക്കാനും ജലവിഭവത്തിൻ്റെ ആവശ്യവും ലഭ്യതയും സംബന്ധിച്ച വാട്ടർ ഓഡിറ്റ് നടത്താനും ലക്ഷ്യമിടുന്നുണ്ട്. നിയോജകമണ്ഡലത്തിന് തനതായ ഒരു പ്രാദേശിക ജലനയത്തിന് രൂപം നല്കാനാണ് ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച് നേരത്തെ ചേർന്ന യോഗങ്ങളുടെ തുടർച്ചയായിട്ടാണ് റസ്റ്റ് ഹൗസിൽ യോഗം ചേർന്നത്.
അതേ സമയം കേന്ദ്ര പദ്ധതിയായ ജൽജീവൻ മിഷൻ അശാസ്ത്രീയമായ രീതിയിലാണ് നടപ്പിലാക്കുന്നതെന്നും പഞ്ചായത്തകൾക്ക് കനത്ത സാമ്പത്തിക ബാധ്യതയാകുമെന്നും ചർച്ചയിൽ ആളൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ ജോജോ പറഞ്ഞു. എടതിരിഞ്ഞിയിലെ കുടിവെള്ള ടാങ്കിൻ്റെ കാലപ്പഴക്കവും അപകടാവസ്ഥയും പടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ലത സഹദേവൻ ചൂണ്ടിക്കാട്ടി. ജനപ്രതിനിധികളായ ഷീജ ഉണ്ണികൃഷ്ണൻ, സന്ദീപ് സി സി, കവിത ബിജു, ഡോ. ഷിജു പി, ഡോ. സണ്ണി, ഡോ രതീഷ് മേനോൻ, വാട്ടർ അതോറിറ്റി സീനിയർ ഉദ്യോഗസ്ഥരായ പൗളി പീറ്റർ, വിജു മോഹൻ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.. ഇതിനായി പ്രത്യേകം തയ്യാർ ചെയ്ത ചോദ്യാവലി ഓരോ ജനപ്രതിനിധിക്കും നൽകി താഴെ തട്ടിൽ നിന്നുമുള്ള ശാസ്ത്രീയ വിവര ശേഖരണവും അപഗ്രഥനവും നടത്തും. ഇതിനായി എസ് സി എം എസ് എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികളുടെ പ്രത്യേക സംഘങ്ങൾ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ സന്ദർശിച്ച് അദ്ധ്യാപകരുടെയും ഉദ്യാഗസ്ഥരുടെയും മേൽനോട്ടത്തിൽ വിവരശേഖരണവും അപഗ്രഥനവും നടത്തും. ഈ വിവരങ്ങൾ ജിഐഎസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് മാപ്പിംഗ് ചെയ്യും. കൂടാതെ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വാട്ടർ അതോറിട്ടി പൈപ്പ് ലൈനുകൾ ഒരു സ്മാർട്ട് നെറ്റ് വർക്ക് ആക്കി മാറ്റുന്ന ദീർഘകാല പദ്ധതിയും ജലസ്രോതസ്സുകളുടെ സവിശേഷതകൾ മാപ്പ് ചെയ്യുന്ന പദ്ധതിയും നടപ്പിൽ വരുത്തുവാൻ തീരുമാനിച്ചു.എംഎൽഎയും ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രിയുമായ ഡോ. ആർ ബിന്ദുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഒന്നര വർഷത്തിനുള്ളിൽ ജല സുരക്ഷാ പ്ലാനിന് രൂപം നല്കും.നിലവിലുള്ള ജലവിതരണ പൈപ്പുകളുടെ കാര്യക്ഷമത കൂട്ടാനും ജലത്തിൻ്റെ നിലവാരം വർധിപ്പിക്കാനും ജലവിഭവത്തിൻ്റെ ആവശ്യവും ലഭ്യതയും സംബന്ധിച്ച വാട്ടർ ഓഡിറ്റ് നടത്താനും ലക്ഷ്യമിടുന്നുണ്ട്. നിയോജകമണ്ഡലത്തിന് തനതായ ഒരു പ്രാദേശിക ജലനയത്തിന് രൂപം നല്കാനാണ് ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച് നേരത്തെ ചേർന്ന യോഗങ്ങളുടെ തുടർച്ചയായിട്ടാണ് റസ്റ്റ് ഹൗസിൽ യോഗം ചേർന്നത്.
അതേ സമയം കേന്ദ്ര – സംസ്ഥാന പദ്ധതിയായ ജൽജീവൻ മിഷൻ അശാസ്ത്രീയമായ രീതിയിലാണ് നടപ്പിലാക്കുന്നതെന്നും പഞ്ചായത്തുകൾക്ക് കനത്ത സാമ്പത്തിക ബാധ്യതയാകുമെന്നും ചർച്ചയിൽ ആളൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ ജോജോ പറഞ്ഞു. എടതിരിഞ്ഞിയിലെ കുടിവെള്ള ടാങ്കിൻ്റെ കാലപ്പഴക്കവും അപകടാവസ്ഥയും പടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ലത സഹദേവൻ ചൂണ്ടിക്കാട്ടി. ജനപ്രതിനിധികളായ ഷീജ ഉണ്ണികൃഷ്ണൻ, സന്ദീപ് സി സി, കവിത ബിജു, ഡോ. ഷൈജു പി തടത്തിൽ, ഡോ. സണ്ണി, ജോർജ്,ഡോ രതീഷ് മേനോൻ, വാട്ടർ അതോറിറ്റി സീനിയർ ഉദ്യോഗസ്ഥരായ പൗളി പീറ്റർ, വിജു മോഹൻ ,കെ പി പ്രസാദ് എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.