കാക്കാത്തുരുത്തിയിലെ വിദ്യാർഥികളുടെ ജാതി സർട്ടിഫിക്കറ്റ് വിഷയം; വിവരശേഖരണത്തിന് തുടക്കമിട്ട് കിർടാഡ്‌സ് അധികൃതർ…

കാക്കാത്തുരുത്തിയിലെ വിദ്യാർഥികളുടെ ജാതി സർട്ടിഫിക്കറ്റ് വിഷയം; വിവരശേഖരണത്തിന് തുടക്കമിട്ട് കിർടാഡ്‌സ് അധികൃതർ…

ഇരിങ്ങാലക്കുട: പടിയൂർ പഞ്ചായത്തിലെ കാക്കാത്തുരുത്തിയിലുള്ള വിദ്യാർഥികളുടെ ജാതി സർട്ടിഫിക്കറ്റ് വിഷയത്തിൽ വിവരശേഖരണത്തിന് തുടക്കമിട്ട് കിർടാഡ്സ് അധിക്യതർ. അധ്യാപികയും ഗവേഷകയുമായ ദീപയുടെ നേത്യത്വത്തിലുള്ള അഞ്ചംഗ സംഘം ഇന്ന് ഉച്ചയോടെയാണ് കാക്കാത്തുരുത്തിയിൽ എത്തി കുടുംബങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്. 50 വർഷങ്ങളായി കാക്കാത്തുരുത്തിയിൽ ജീവിക്കുന്ന തങ്ങൾ പട്ടികവർഗ്ഗത്തിൽ ഉൾപ്പെടുന്ന കുറുവ ജാതിയിൽ പ്പെട്ടവരാണെന്നും തങ്ങളുടെ ജാതി നിർണ്ണയിച്ച് തരണമെന്നും ആവശ്യപ്പെട്ട് റവന്യൂ വകുപ്പിന് 2016 മുതൽ തന്നെ അപേക്ഷകൾ നല്കിയിരുന്നു. ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ അധികാരമുള്ള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിന് കീഴിലുള്ള കിർടാഡ്സിന് റവന്യൂ വകുപ്പ് അപേക്ഷകൾ കൈമാറിയിരുന്നു. ജാതി സർട്ടിഫിക്കറ്റ് ഇല്ലാത്തിൻ്റെ പേരിൽ
അടുത്ത തലമുറയിലെ കുട്ടികളുടെ ഉന്നത പഠനം മുടങ്ങുന്നതും ഇവർ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജാതി നിർണ്ണയവുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് തുടക്കമിട്ടിരിക്കുന്നത്. പൂർവികരെയും ബന്ധുക്കളെയും സംബന്ധിച്ചും എവിടെ നിന്നാണ് ഇവിടെ എത്തിച്ചേർന്നിട്ടുള്ളതെന്നുമുള്ള വിവരങ്ങളാണ് ആദ്യഘട്ടത്തിൽ തേടിയിട്ടുള്ളത്.

Please follow and like us: