ഇരിങ്ങാലക്കുട അഗ്നി രക്ഷാനിലയത്തിന് കരുത്തായി ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ; 27 ന് മന്ത്രി ഡോ. ആർ ബിന്ദു ഫ്ളാഗ് ഓഫ് ചെയ്യും..
ഇരിങ്ങാലക്കുട :അഗ്നിരക്ഷാ സേനയ്ക്ക് കരുത്തായി പുതിയ ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ(എഫ്.ആർ.വി) .
പ്രകൃതിദുരന്തം ഉൾപ്പെടെയുള്ള പ്രതികൂലസാഹചര്യങ്ങളിൽ വലിയ വാഹനങ്ങൾ കടന്നു ചെല്ലാൻ കഴിയാത്ത സ്ഥലങ്ങളിൽ എഫ്.ആർ.വിക്ക് എത്താൻ കഴിയും.
തീപ്പിടുത്തം ഉണ്ടായാൽ അണയ്ക്കുന്നതിനായി 400 ലിറ്റർ വെള്ളം, വാതക ചോർച്ച ഉണ്ടായി തീ പിടിച്ചാൽ അണയ്ക്കുന്നതിന് 50 ലിറ്റർ ഫോം, മരത്തിന്റെ ശിഖരങ്ങൾ മുറിക്കാനുള്ള കട്ടിംഗ് മെഷീൻ, വാഹനാപകടം ഉണ്ടായാൽ ഉപയോഗിക്കുന്ന ഹൈഡ്രോളിക് മെഷീൻ എന്നിവ വാഹനത്തിലുണ്ട്.
എഫ്.ആർ.വി. കൂടാതെ ജീപ്പ്, ആംബുലൻസ്, രണ്ടു ഫയർ ടെൻഡറുകൾ എന്നിവയാണ് ഇരിങ്ങാലക്കുട അഗ്നിരക്ഷാ സേന ഓഫീസിനുള്ളത്. അഞ്ചു ഹോം ഗാർഡുകൾ ഉൾപ്പെടെ 40 ജീവനക്കാരുടെ സേവനം ലഭ്യമാണ്.നവംബർ 27 ന് 12 മണിക്ക് നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു വാഹനം ഫ്ളാഗ് ഓഫ് ചെയ്യും.
നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി ,വാർഡ് കൗൺസിലർ സതി സുബ്രമണ്യൻ , ജില്ലാ ഫയർ ഓഫീസർ അരുൺഭാസ്കർ ,അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വിക്ടർ വി ദേവ് , ജീവനക്കാർ എന്നിവർ പങ്കെടുക്കും .