കാണാതായ പതിന്നാലുവയസ്സുകാരനെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ഇരിങ്ങാലക്കുട: കാണാതായ പതിന്നാലുവയസ്സുകാരനെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊരുമ്പിശ്ശേരി പോക്കരുപറമ്പിൽ ഷാബി മകൻ ആവാസ് ആണ് ശ്രീ കൂടൽമാണിക്യക്ഷേത്രത്തിന് അടുത്തുള്ള കുട്ടംകുളത്തിൽ മുങ്ങി മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ വീട്ടിൽ നിന്ന് സൈക്കിളുമെടുത്ത് ഇറങ്ങിയതാണ്. കുളത്തിന് അടുത്ത് നിന്ന് സൈക്കിളും ചെരിപ്പും കണ്ടെത്തിയിരുന്നു. തുടർന്ന് പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഒൻപതാം ക്ലാസ്സ് വിദ്യാർഥിയാണ്. സൽമയാണ് അമ്മ. അമൽ സഹോദരനാണ്. ഇരിങ്ങാലക്കുട പോലീസ് തുടർനടപടികൾ സ്വീകരിച്ചു.