ഇരിങ്ങാലക്കുട മണ്ഡലത്തിൽ 75 പേർക്ക് കൂടി കോവിഡ്; പടിയൂർ പഞ്ചായത്തിൽ ഒരു കോവിഡ് മരണവും..
തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 75 പേർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.നഗരസഭയിൽ 20 ഉം കാട്ടൂരിൽ 6 ഉം മുരിയാട്, കാറളം പഞ്ചായത്തുകളിൽ 8 പേർക്ക് വീതവും ആളൂർ, പടിയൂർ, പൂമംഗലം പഞ്ചായത്തുകളിൽ 11 പേർക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
പടിയൂർ പഞ്ചായത്തിൽ ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട് എടതിരിഞ്ഞി ചക്കഞ്ചാത്ത് നാരായണൻകുട്ടി മേനോൻ (77) ആണ് മരിച്ചത്. സരസ്വതിയാണ് ഭാര്യ. സ്മിത, നിഷ, സുമ എന്നിവർ മക്കളും ശ്രീകുമാർ,സുനിൽ, ശ്രീക്കുട്ടൻ എന്നിവർ മരുമക്കളുമാണ്.