ജാതി സർട്ടിഫിക്കറ്റിൻ്റെ പേരിൽ തുടർപഠനം മുടങ്ങിയ വിദ്യാർഥികളോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധ ധർണ്ണയുമായി എബിവിപി
ഇരിങ്ങാലക്കുട: ജാതി സർട്ടിഫിക്കറ്റ് ഇല്ലാത്തതിൻ്റെ പേരിൽ തുടർപഠനം മുടങ്ങിയ പടിയൂർ പഞ്ചായത്തിലെ കാക്കാത്തുരുത്തിയിലുള്ള കുറുവ സമുദായത്തിലെ വിദ്യാർഥികളോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധ ധർണ്ണയുമായി എബിവിപി.നഗർ സമിതിയുടെ ആഭിമുഖ്യത്തിൽ ആൽത്തറക്കൽ നടത്തിയ ധർണ്ണ സംസ്ഥാന സെക്രട്ടറി എം എം ഷാജി ഉദ്ഘാടനം ചെയ്തു.നഗർ സെക്രട്ടറി യദുകൃഷ്ണൻ അധ്യക്ഷനായിരുന്നു.സംസ്ഥാന സമിതി അംഗം അക്ഷയ് എസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗം കല്യാണി ചന്ദ്രൻ സ്വാഗതം പറഞ്ഞു. പരാതിക്കാരായ കെ എസ് സുധി, അനു, അരുൺ എന്നിവരും ധർണ്ണയിൽ പങ്കെടുത്തു.