അന്നമനടയിലെ സ്റ്റീല്‍ കടയില്‍ മോഷണം ; ആലുവ സ്വദേശികളായ പ്രതികൾ അറസ്റ്റില്‍
മാള : അന്നമനടയിലെ സ്റ്റീല്‍ കടയില്‍നിന്ന് തുക മോഷ്ടിച്ച രണ്ട് പ്രതികളെ പൊലീസ് തന്ത്രപൂര്‍വമായി കുടുക്കി. ഡെലിവറി ബോയിയുടെ വേഷത്തിലെത്തിയ പൊലീസ് വിലാസം ചോദിച്ച് ഉറപ്പിച്ചതിനു ശേഷമാണ് ആലുവയിൽ നിന്നും പ്രതികളെ പിടികൂടിയത്. ആലുവ സ്വദേശി റിയാസ് മന്‍സില്‍ റഷീദ് (59), കണ്ണൂര്‍ സ്വദേശി മുഹമ്മദ് സാജിദ് (48) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂലൈ 30നായിരുന്നു മോഷണം. കടയിലെ സിസിടിവി കാമറകള്‍ പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ച പൊലീസ് പ്രതികളെ കണ്ടെത്തുകയായിരുന്നു. മോഷണശേഷം സ്ഥലം മാറുന്ന ഇവര്‍ നാട്ടിലെത്തിയ വിവരം അറിഞ്ഞു എത്തിയ പൊലീസ് പ്രതികളെ പിടികൂടാന്‍ ഡെലിവറി ബോയിയുടെ വേഷമണിയുകയായിരുന്നു. തുടര്‍ന്നാണ് ഇവരെ പിടികൂടിയത്. എഎസ്ഐ ജീജോ, സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ ഒ.എച്ച് ബി.ജു, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ മിഥുന് ആര്.കൃഷ്ണ, ഗ്രേഡ് സിപിഒ ജിപിന്‍ കെ. ജോസഫ് എന്നിവര്‍ പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.