കല്ലേറ്റുംകരയിൽ വൻമയക്കുമരുന്നു വേട്ട; പിടിച്ചെടുത്തത് ചില്ലറവില്പനക്കായി
ഒഡീഷയിൽ നിന്ന് കൊണ്ട് വന്ന 14.5 കിലോഗ്രാം കഞ്ചാവ്; എറണാകുളം, കോട്ടയം സ്വദേശികളായ യുവാക്കൾ പിടിയിൽ..
തൃശൂർ: ചില്ലറവില്പനക്കായി കൊണ്ടുവന്ന 14.5 കിലോഗ്രാം കഞ്ചാവ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി . ജി പൂങ്കുഴലി ഐപിഎസി ന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ആളൂർ പോലീസും ചേർന്നു പിടികൂടി. ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് തൃശൂർ റൂറൽ ഡാൻസാഫ് ടീം നടത്തിയ തിരച്ചിലിലാണ് പ്രതികളായ എറണാകുളം ത്യപ്പൂണിത്തുറ എരൂർ പുല്ലാനാട് വീട്ടിൽ മിഥുൻ (26), ചോറ്റാനിക്കര മുളന്തുരുത്തി കരികേത്ത് വീട്ടിൽ വിമൽ (24), കോട്ടയം മുട്ടിച്ചിറ ചെത്തുകുന്നേൽ വീട്ടിൽ അനന്തു (21), ത്യപ്പൂണിത്തുറ എരൂർ കൊടുവേലിപറമ്പിൽ വിഷ്ണു (21)എന്നിവരെ 14.5 കിലോഗ്രാം കഞ്ചാവ് സഹിതം ആളൂർ പോലീസ് സ്റ്റേഷൻ അതിർത്തിയിലെ കല്ലേറ്റുംകര ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പരിസരത്ത് നിന്നും അറസ്റ്റ് ചെയ്തത്.
അന്യസംസ്ഥാനങ്ങളിൽ നിന്നും വിവിധ മാർഗങ്ങളിലൂടെ കേരളത്തിലേക്ക് കഞ്ചാവ്, എംഡിഎംഎ, എൽഎസ്ഡി തുടങ്ങിയ മയക്കുമരുന്നുകൾ വൻതോതിൽ എത്തുന്നുണ്ടെന്ന വിവരത്തെതുടർന്ന് സംസ്ഥാന പൊലീസ് മേധാവി കർശനനിരീക്ഷണത്തിന് നിർദേശം നൽകിയിരുന്നു.
തൃശൂർ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷാജ് ജോസ്.സി, ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു തെ തോമസ്,ആളൂർ സി ഐ സിബിൻ , കൊരട്ടി സി ഐ ബി കെ അരുൺ, തൃശൂർ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് എസ് ഐ മുഹമ്മദ് റാഫി എം പി , ഡാൻസാഫ് ടീം അംഗങ്ങളായ എഎസ്ഐ പി.പി.ജയകൃഷ്ണൻ.,ജോബ്.സി.എ,
മറ്റ് ഉദ്യോഗസ്ഥരായ സൂരജ്.V. ദേവ്,ലിജു ഇയ്യാനി,മിഥുൻ കൃഷ്ണ, ഉമേഷ്, സോണി സേവ്യർ, മാനുവൽ,സൈബർ സെൽ ഉദ്യോഗസ്ഥനായ പ്രജിത്, ആളൂർ പോലീസ് സ്റ്റേഷൻ എസ് ഐ മാരായ സുബിന്ത്, പ്രദീപൻ, സജിമോൻ, സിപിഒ മാരായ സതീശൻ, മഹേഷ്, കൊരട്ടി പൊലീസ് സ്റ്റേഷനിലെ സിപിഒ മാരായ ജിബിൻ,സജീഷ്
എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.
ഇതിലെ ഒന്നാം പ്രതിയായ മിഥുൻ എറണാകുളം ജില്ലയിലെ പോലീസിനെ ആക്രമിച്ചതടക്കമുള്ള നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ്.
പിടികൂടിയ കഞ്ചാവ് ഒഡീഷയിൽ നിന്നും കേരളത്തിൽ തൃശ്ശൂർ, എറണാകുളം ജില്ലകളിലേക്ക് മൊത്തവിതരണത്തിന് വേണ്ടി കൊണ്ടുവന്നതാണ് എന്നാണ് പ്രതികൾ മൊഴി നൽകിയിട്ടുള്ളത്.
ഇതിന്റെ ഉറവിടത്തെക്കുറിച്ചും ഇത് ഉപയോഗിക്കുന്നവരെക്കുറിച്ചും,സാമ്പത്തിക സഹായം നൽകുന്നവരെക്കുറിച്ചും ,പ്രതികളിൽ നിന്നും കഞ്ചാവ് വാങ്ങി വിൽക്കുന്നവരെക്കുറിച്ചും അന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.