സാംസ്കാരികരംഗത്തെ സജീവ സാന്നിധ്യമായിരുന്ന പ്രൊഫ. എം കെ ചന്ദ്രൻ വിട പറഞ്ഞിട്ട് ഒരു വർഷം; സമൂഹത്തിൽ ശാസ്ത്രബോധം ഉണർത്താനുള്ള ശ്രമങ്ങൾ നവോത്ഥാനപോരാട്ടം കൂടിയാണെന്ന് മുൻ മന്ത്രി സി. രവീന്ദ്രനാഥ്..

സാംസ്കാരികരംഗത്തെ സജീവ സാന്നിധ്യമായിരുന്ന പ്രൊഫ. എം കെ ചന്ദ്രൻ വിട പറഞ്ഞിട്ട് ഒരു വർഷം; സമൂഹത്തിൽ ശാസ്ത്രബോധം ഉണർത്താനുള്ള ശ്രമങ്ങൾ നവോത്ഥാനപോരാട്ടം കൂടിയാണെന്ന് മുൻ മന്ത്രി സി. രവീന്ദ്രനാഥ്..

ഇരിങ്ങാലക്കുട: സമൂഹത്തിൽ ശാസ്ത്രബോധം ഉണർത്താനുള്ള ശ്രമങ്ങൾ നവോത്ഥാനപോരാട്ടം കൂടിയാണെന്ന് മുൻ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. ഇരിങ്ങാലക്കുടയിലെ സാംസ്കാരിക രംഗത്തെ സജീവസാന്നിധ്യമായിരുന്ന പ്രൊഫ. എം കെ ചന്ദ്രൻ മാസ്റ്ററുടെ ഒന്നാം ചരമദിനത്തിൽ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിത പഠനമാണ് വിദ്യാഭ്യാസം എന്ന ആശയം പ്രാവർത്തികമാക്കാനും പുതിയ തലമുറയിൽ ശാസ്ത്രബോധം ഉണ്ടാക്കാനും ശ്രമിച്ച അധ്യാപകനായിരുന്നു ചന്ദ്രൻമാസ്റ്റർ. ശാസ്ത്രം പഠിക്കുന്നവരിൽ തന്നെ അന്ധവിശ്വാസവും ഉടലെടുക്കുന്നത് അദ്ദേഹം തിരിച്ചറിഞ്ഞു. സമൂഹത്തിൽ യുക്തിബോധം വളർത്തിയെടുക്കാൻ ശാസ്ത്രമേഖലകളെ ഉപയോഗിക്കുകയായിരുന്നു ചന്ദ്രൻമാസ്റ്ററെന്നും മുൻമന്ത്രി പറഞ്ഞു. എസ്എൻ ക്ലബ് ഹാളിൽ ചേർന്ന യോഗത്തിൽ സംഘാടക സമിതി ചെയർമാൻ അശോകൻ ചരുവിൽ അധ്യക്ഷനായിരുന്നു. പ്രൊഫ. ജോർജ്ജ് എസ് പോൾ, വി എ മനോജ്കുമാർ, അഡ്വ കെ പി രവിപ്രകാശ്,ഡോ. മാത്യു പോൾ ഊക്കൻ, ഡോ. സോണി ജോൺ ടി, സെബാസ്റ്റ്യൻ മാളിയേക്കൽ, കെ ജി മോഹനൻ, ഖാദർ പട്ടേപ്പാടം, ഇ ബാലഗംഗാധരൻ, പി നന്ദകുമാർ, പ്രൊഫ. ഇ ജെ വിൻസെൻ്റ്, കാവനാട് രവി എന്നിവർ സംസാരിച്ചു. സംഘാടകസമിതി കൺവീനർ പി എൻ ലക്ഷ്മണൻ സ്വാഗതവും എ ടി നിരൂപ് നന്ദിയും പറഞ്ഞു.

Please follow and like us: