കഥകളി ആചാര്യൻ ഡോ. സദനം കൃഷ്ണൻകുട്ടിക്ക് സാംസ്കാരിക കേരളത്തിൻ്റെ ആദരം..
ഇരിങ്ങാലക്കുട: കഥകളി ആചാര്യൻ ഡോ സദനം കൃഷ്ണൻകുട്ടിക്ക് സാംസ്കാരിക കേരളത്തിൻ്റെ ആദരം. എൺപത് വയസ്സ് പിന്നിടുന്ന വേളയിൽ കഥകളിയാസ്വാദക സംഘമാണ് സംസ്ഥാനത്തിൻ്റെ വിവിധ കേന്ദ്രങ്ങളിലായി ആദരിക്കൽ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ നടന്ന ആദ്യഘട്ട പരിപാടികൾ ഓൺലൈനായി ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം കല്പിതസർവകലാശാല വൈസ് – ചാൻസലർ ഡോ. ടി കെ നാരായണൻ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി ചടങ്ങിൽ സദനം ക്യഷ്ണൻകുട്ടിയെ ആദരിച്ചു. കഥകളി ക്ലബ് വൈസ് – പ്രസിഡണ്ട് ഇ ബാലഗംഗാധരൻ, കലാമണ്ഡലം ബാലസുബ്രണ്യൻ, എന്നിവർ ആശംസകൾ നേർന്നു. അനിയൻ മംഗലശ്ശേരി സ്വാഗതവും കലാമണ്ഡലം ശിവദാസ് നന്ദിയും പറഞ്ഞു. കൃഷ്ണ നാദം എന്ന പേരിൽ നടത്തുന്ന പരിപാടികളുടെ രണ്ടാം ഘട്ടം ഡിസംബർ 5 ന് തിരുവല്ല ഡിടിപിസി യിലും മൂന്നാം ഘട്ടം ഡിസംബർ 26 ന് കലാമണ്ഡലത്തിലും നടക്കും.സംഗീത പരിപാടികൾ, സിംപോസിയം, കഥകളി എന്നിവ ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.