കരുവന്നൂർ ബാങ്ക് കടബാധ്യത; തളിയക്കോണം സ്വദേശിയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് ബാങ്ക് ഹെഡ് ഓഫീസിന് മുന്നിൽ ” ശവപ്പെട്ടി സമര” വുമായി ബിജെപി
ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്കിൽ നിന്ന് വായ്പയെടുത്ത തളിയക്കോണം സ്വദേശിയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് ബിജെപി നിയോജക മണ്ഡലം കമ്മറ്റി ബാങ്ക് ഹെഡ് ഓഫീസിന് മുൻപിൽ “ശവപ്പെട്ടിസമരം” സംഘടിപ്പിച്ചു.നിരവധി ജനകീയ സമരങ്ങളും ജനങ്ങളുടെ ബുദ്ധിമുട്ടുകളും മനസ്സിലാക്കിയിട്ടും പരിഹാരമുണ്ടാക്കാൻ കഴിയാതെ നിരവധി ആളുകളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സിപിഎം നും മന്ത്രി ആർ ബിന്ദുവിനും ബാങ്ക് സൂപ്പർമാർക്കറ്റിൽ ശവപ്പെട്ടികച്ചവടം നടത്തുന്നതാണ് നല്ലതെന്ന് സമരം ഉദ്ഘാടനം ചെയ്ത ബിജെപി ജില്ല പ്രസിഡണ്ട് അഡ്വ: കെ കെ അനീഷ് കുമാർ പറഞ്ഞു. പ്രതീകാത്മകമായി അദ്ദേഹം ശവപ്പെട്ടിയിൽ റീത്ത് സമർപ്പിച്ചു.മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി ബിജോയ് തോമസ്, ജില്ല സെക്രട്ടറി കവിത ബിജു, മണ്ഡലം ജന:സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, മണ്ഡലം ഭാരവാഹികളായ അഖിലാഷ് വിശ്വനാഥൻ, ഷാജൂട്ടൻ,സി സി മുരളി, ന്യൂനപക്ഷ മോർച്ച ജില്ല ജന: സെക്രട്ടറി ഷിയാസ് പാളയംകോട്ട്,പാർട്ടി മുനിസിപ്പൽ വൈസ് പ്രസിഡണ്ട് ടി ഡി സത്യദേവ്,യുവമോർച്ച ജില്ല വൈസ് പ്രസിഡണ്ട് ശ്യാംജി മാടത്തിങ്കൽ, കൗൺസിലർമാരായ മായ അജയൻ, ആർച്ച അനീഷ് കുമാർ,വിജയകുമാരി അനിലൻ,സരിത സുഭാഷ്, സുരേഷ് എ വി, അജീഷ് പൈക്കാട്ട്,ജിനു ഗിരിജൻ,ജോജൻ എന്നിവർ നേതൃത്വം നൽകി.