റെയിൽവെ സ്വകാര്യവൽക്കരണത്തിനെതിരെയും പ്രതിഷേധപരിപാടികളുമായി എഐടിയുസി.
ഇരിങ്ങാലക്കുട: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയിൽവെ സ്വകാര്യവൽക്കരിച്ച് കോർപ്പറേറ്റുകൾക്ക് കൊള്ളയടിക്കാൻ സൗകര്യമൊരുക്കുന്നത് രാജ്യദ്രോഹ കുറ്റം തന്നെയാണെന്ന് എഐടിയുസി ജില്ലാ ജോ.സെക്രട്ടറി ടി.കെ.സുധിഷ് പറഞ്ഞു. റെയിൽവെ സ്വകാര്യവക്കരണത്തിനെതിരെയും സ്വകാര്യവൽക്കരണത്തിനെതിരെയും ,പാസഞ്ചർ ട്രെയിനുകൾ പുന:സ്ഥാപിക്കണമെന്നും,
സീസൺ ടിക്കറ്റും ,അൺ റിസർവ്വ്ഡ് ടിക്കറ്റ് സംവിധാനവും പുന:സ്ഥാപിക്കണമെന്നും, പ്ളാറ്റ്ഫോം നിരക്ക് വർദ്ധിപ്പിച്ചത് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി എഐടിയുസി നടത്തിയ ഇരിങ്ങാലക്കുട റെയിൽവെ സ്റ്റേഷൻ മാർച്ചും ധർണ്ണയും
ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജി.എസ്. സുരേഷ് അദ്ധ്യക്ഷനായിരുന്നു. എം.ബി. ലത്തീഫ്, ടി.പി. രഘുനാഥ്, അഡ്വ.പോളി കണിച്ചായി, ടി.ആർ. ബാബുരാജ്, ടി.സി. അർജുനൻ,ടി.വി. വിബിൻ, മിഥുൻപോട്ടക്കാരൻ എന്നിവർ പ്രസംഗിച്ചു. കെ.കെ.ശിവൻ സ്വാഗതവും റഷീദ് കാറളം നന്ദിയും പറഞ്ഞു. മാർച്ചിനും ധർണ്ണയ്ക്കും റസൽ, കെ.എൻ, രാമൻ, ഗോപി നെല്ലകത്ത് , മോഹനൻ വലിയാട്ടിൽ, കെ.സി. ഹരിദാസ്, സി.കെ.ദാസൻ, വർദ്ധനൻ പുളിയ്ക്കൽ, ബാബു ചിങ്ങാരത്ത് , ഷൈല,
കെ.വി.ഷിബു .യു.ആർ.സുഭാഷ് , ബിനീഷ് കെ.കെഎന്നിവർ നേതൃത്വം നൽകി.