ഇരിങ്ങാലക്കുട മണ്ഡലത്തിൽ 57 പേർക്ക് കൂടി കോവിഡ്; പൂമംഗലം പഞ്ചായത്തിൽ ഒരു കോവിഡ് മരണവും.
തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 57 പേർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.നഗരസഭയിൽ 11 ഉം മുരിയാട് 5 ഉം ആളൂരിൽ 12 ഉം കാട്ടൂരിൽ 10 ഉം കാറളത്ത് 9 ഉം പടിയൂരിലും വേളൂക്കരയിലും 4 വീതവും പൂമംഗലത്ത് 2 ഉം പേരാണ് ഇന്നത്തെ കോവിഡ് പട്ടികയിലുള്ളത്.
പൂമംഗലം പഞ്ചായത്തിൽ ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഷൺമുഖം കനാൽ പരിസരത്ത് പനങ്ങാടൻ രാജൻ മകൻ രജീഷ് (38) ആണ് മരിച്ചത്.മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു. രാജിയാണ് ഭാര്യ.രഞ്ജന, രുദ്ര എന്നിവർ മക്കളാണ്.